Categories: Film NewsMalayalam

ആറാട്ട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹിപ്പോ പ്രൈം നെറ്റ്‌വർക്ക് & മീഡിയ സ്കൂളിന്റെ ബാനറിൽ നവാഗതനായ സെന്തിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ടിങ് വർക്ക് ഷോപ് ക്രൗൺ പ്ലാസയിൽ പുരോഗമിക്കുന്നു.

ഹിപ്പോ പ്രൈം നെറ്റ്‌വർക്ക് & മീഡിയ സ്കൂൾ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് നിർമിക്കുന്ന ചിത്രം എറണാകുളത്തും പരിസര പ്രദേശങ്ങളുമായി ജൂണിൽ ചിത്രീകരണം ആരംഭിക്കും

ആക്ടിങ് വർക്ക് ഷോപ്പിൽ പങ്കെടുത്ത എല്ലാവർക്കും സിനിമയിൽ അവസരം ലഭിക്കുമെന്നു നിർമാതാവും ഹിപ്പോ പ്രൈം നെറ്റ്‌വർക്ക് & മീഡിയ സ്കൂൾ ന്റെ മാനേജിങ് ഡയറക്ടറുമായ ശ്രീ ശക്തി പ്രകാശ് ഉറപ്പു നൽകി. സ്ഥിരോത്സാഹവും കഠിനപ്രയത്നവും നിരന്തരമായ പരിശ്രമവുമുള്ളവർ ഒരു ദിവസം അവരുടെ ലക്ഷ്യത്തിലെത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

നിരവധി ചാനലുകളിൽ പ്രോഗ്രാം പ്രൊഡ്യൂസറും മുഖ്യധാരയിലുള്ള സംവിധായകരുടെ സഹസംവിധായകനായും പ്രവർത്തിപരിചയമുള്ള സെന്തിൽ സ്വതന്ത്രസംവിധായകനാകുന്ന സിനിമകൂടിയാണിത്. സഹനിർമ്മാതാവ് ബിനോയ്, എക്സിക്യൂട്ടീവ് ഡയറക്ടർ ബിനീഷ് മഠത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. പ്രശസ്തയായ അഭിനേത്രി ആശ ദേവിയുടെ നേതൃത്വത്തിലായിരുന്ന അഭിനയകളരി വളരെ മികച്ചൊരു അനുഭവമാണെന്ന് അഭിനയ വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

22 hours ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago