സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. പോലീസുകാർക്ക് ഒപ്പം ആശങ്കയോടെ നിൽക്കുന്ന നായികയാണ് പോസ്റ്ററിൽ. അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ, ചന്തു നാഥ് എന്നിവരാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിൽ ഇവരെ കൂടാതെ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവർ അഭിനയിക്കുന്നു. എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു.

വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.
എഡിറ്റർ-ജിതിൻ ഡി കെ
പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ
കല-അരുൺ മോഹനൻ
മേക്കപ്പ്-ജിതേഷ് പൊയ്യ
വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ
സ്റ്റിൽസ്-ജെഫിൻ ബിജോയ്
പരസ്യകല-ജോസ് ഡോമനിക്
ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ
പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 Spell
പി ആർ ഒ-എ എസ് ദിനേശ്, ആതിര ദിൽജിത്







