അവതാരിക ആയും നടിയായും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ്ജുവൽ മേരി. നിരവധി റിയാലിറ്റി ഷോകളിൽ അവതാരികയായി താരം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പത്തേമാരി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമായ താരം പങ്കുവയ്ക്കുന്ന ഏറ്റവും പുതിയ പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.
തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കത്തത് ! എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് കുറിപ്പിന് താഴെ കമൻറുകൾ നൽകിയത്.
പോസ്റ്റ് വായിക്കാം:
തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കത്തത് ! തടികുറച്ചു മെലിഞ്ഞു സുന്ദരിയായി ! ഇത് ഇന്നൊരു വാർത്തയാണ് ! മനുഷ്യരെത്ര തരമാണ് , എത്ര നിറത്തിൽ എത്ര വിധത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ കോടിക്കണക്കിനു മനുഷ്യർ എന്നിട്ടു സൗന്ദര്യം അളക്കാൻ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്കെയിൽ തൊലിക്ക് കീഴെ മാംസവും മേദസ്സ്ഉം ഉള്ള എന്നെ പോലുള്ള തടിച്ചിക്കളെയും തടിയന്മാരെയും കെട്ടിപിടിക്കണം അത്രയും ഊഷ്മളമായി നിറവോടെ ഉള്ള ആലിംഗനങ്ങൾ.
ആരോ അളന്നു വച്ച ഒരു വാർപ്പിനുളിലേക്ക് കേറി നില്ക്കാൻ സാധിക്കുന്ന ആ ഒരു ദിവസമേ ഞാൻ സുന്ദരിയാവുന്നു വിചാരിച്ചാൽ ആയുസ്സിൽ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങൾ നമ്മൾ നമ്മളെ വെറുത്തു കഴിയേണ്ട വരും ? കണ്ണാടിക്കു മുന്നിൽ നിന്ന് നിങ്ങളുടെ ഉടലിനെ പച്ചയായിട്ട് ഒന്ന് കാണു ! എന്തൊരു അത്ഭുതമാണ് എത്ര സാധ്യതകളാണ് ഇരിക്കുന്ന നടക്കുന്ന സ്വപനം കാണുന്ന , ഓരോ പിടിയും രുചിച്ചു കഴിക്കുന്ന ജീവിതത്തെ പ്രണയിക്കുന്ന അത്ഭുത ഉടലുകൾ ! അഴകിനെ അളക്കുന്ന സ്കെയിൽ എത്ര ചെറുതാണല്ലേ ? ഓടിച്ചു ദൂരെക്കള !! നമുക്ക് നമ്മളെ തന്നെ സ്നേഹിക്കാം , ഊഷ്മളമായി പരസ്പരം സ്നേഹം പങ്കു വയ്ക്കാം , എന്റെ കണ്ണിൽ എല്ലാരും സുന്ദരന്മാരും സുന്ദരികളും ആണ് , കൊടിയ ചിരികളും , തടിച്ച ഉടലുകളും , മെല്ലിച്ച മനുഷ്യരും , പേശി ബലമുള്ളവരും , കൊന്ത്രപല്ലുള്ളവരും , അനേകായിരം നിറങ്ങളിൽ ഉള്ള ഓരോ മനുഷ്യ ജീവിയും പരസ്പരം പങ്കു വച്ചും അനുമോദിച്ചും സ്നേഹിച്ചും കഴിയുന്ന ഒരു ഭൂമിയാണ് ഞാൻ കണ്ട കിനാശ്ശേരി ! എന്ന് സുന്ദരിയായ ഒരു തടിച്ചി