Categories: Film NewsMalayalam

തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജാൻവി കപൂർ

 ബോളിവുഡ് താരം ജാൻവി കപൂർ എൻടിആർ 30 എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കൊടുങ്കാറ്റിൽ ശാന്തമായവൾ എന്നായിരുന്നു നിർമ്മാതാക്കളുടെ ഔദ്യോഗിക പ്രഖ്യാപനം.

എൻിആർ ജനതാ ഗാരേജിന് ശേഷം എൻടിആർ 30നായി കൊരട്ടാല ശിവയുമായി വീണ്ടും ഒന്നിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഔദ്യോഗികമായി ചിത്രം ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. കൊരട്ടാല ശിവ ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷനിലാണ്.

ചിത്രത്തിലെ നായിക ജാൻവി കപൂറാണെന്ന് ഇന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. “#NTR30-ൻ്റെ തീവ്ര ലോകത്ത് കൊടുങ്കാറ്റിലെ ശാന്തതയാണവൾ. ജന്മദിനാശംസകൾ, #ജാൻവികപൂറിന് സ്വാഗതം”, സോഷ്യൽ മീഡിയയിൽ നിർമാതാക്കൾ കുറിച്ചു.

ആർആർആറിലെ എൻടിആറിനെ ഒരു ഇതിഹാസമെന്ന് ജാൻവി മുൻപ് വിശേഷിപ്പിച്ചിരുന്നു. കൂടാതെ എൻടിആറിനൊപ്പം അഭിനയിക്കാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എൻ‌ടി‌ആർ 30ൽ ആക്ഷൻ മാത്രമല്ല, വൈകാരിക മുഹൂർത്തങ്ങളും ഉണ്ട്.

യുവസുധ ആർട്സ്, എൻടിആർ ആർട്സ് എന്നിവയുടെ ബാനറിൽ മിക്കിലിനേനി സുധാകറും ഹരികൃഷ്ണ കെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റർ. രത്‌നവേലു ഛായാഗ്രഹണവും സാബു സിറിലുമാണ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ആക്ഷൻ എന്റർടെയ്നർ ആയ ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാൺ റാം ആണ്.
റോക്ക്സ്റ്റാർ അനിരുദ്ധാണ് സംഗീതം.
2024 ഏപ്രിൽ 5 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.
പിആർഒ- ആതിര ദിൽജിത്ത്.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

5 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago