Categories: Film NewsMalayalam

JSK ഷൂട്ടിംഗ് ആരംഭിച്ചു; സുരേഷ് ഗോപിയും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിൽ

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രമാണ് ജെ എസ് കെ. പ്രവീൺ നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ വച്ചു നടന്നു. തുടർന്നു ഷൂട്ടിംഗ് ആരംഭിച്ചു. ഇരിങ്ങാലക്കുടയും പരിസര പ്രദേശങ്ങളിലുമായി ആണ് ഷൂട്ടിംഗ് നടക്കുന്നത്. കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.

സംവിധായകൻ പ്രവീൺ നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരകഥ രചിച്ചിരിക്കുന്നത്. ജയ് വിഷ്ണുവാണ് സഹ രചയിതാവ്.എസ് ജി 255 എന്നാണ് ഈ സിനിമക്ക് താത്കാലികമായി പേരിട്ടിരുന്നത്. റെണദിവേ ആണ് ചായഗ്രഹണം നിർവഹിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ മാധവ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തെലുങ്ക് സിനിമലോകത്തെ മിന്നും നായികയായ അനുപമ പരമേശ്വരൻ ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുന്ന ചിത്രം കൂടെയാണ് ജെ എസ് കെ. തെലുങ്കിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ‘ കാർത്തികേയ 2 ‘ വിലെ നായിക അനുപമയായിരുന്നു.ഇരുന്നൂറ്റി അൻപതു കോടി രൂപക്ക് മുകളിൽ കാർത്തികേയ 2 കളക്ഷൻ സ്വന്തമാക്കിയിരുന്നു.

‘സത്യം എപ്പോഴും നിലനിൽക്കും ‘ എന്ന ടാഗ് ലൈനോട് കൂടെയുള്ള JSK യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത് വന്നിട്ടുണ്ട്. സജിത്ത് കൃഷ്ണനാണ് ലൈൻ പ്രൊഡ്യൂസർ, പ്രൊജക്റ്റ്‌ ഡിസൈനെർ -ജോൺ കുടിയാൻമല,പ്രൊഡക്ഷൻ കണ്ട്രോളർ- അമൃത മോഹൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശബരി,സൗണ്ട് ഡിസൈൻ -അരുൺ വർമ്മ, ആർട്ട്‌ -ജയൻ ക്രയോണ്, മേക്കപ്പ് – പ്രദീപ്‌ രംഗൻ,കോസ്റ്റും ഡിസൈനർ -അരുൺ മനോഹർ ,ചീഫ് അസോസിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ,അസോസിയേറ്റ് ഡയറെക്ടർ -ബിച്ചു,സവിൻ ഷാ, സ്റ്റിൽസ് -ജെഫിൽ, അസോസിയേറ്റ് ക്യാമറമാൻ -മനോജ്‌ എ കെ, ഫിനാൻസ് കണ്ട്രോളർ – എം കെ ദിലീപ്കുമാർ,അസിസ്റ്റന്റ് ഡയറെക്ടർ – രാഹുൽ വി നായർ, ആൻ മരിയ അലക്സ്‌,കാർത്തിക്ക് വാർത്താപ്രചരണം -വൈശാഖ് വടക്കേ വീട്,ജിനു അനിൽകുമാർ, മാർക്കറ്റിംഗ് – എന്റർടൈൻമെന്റ് കോർണർ

ICG Malayalam

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

1 week ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago