Thursday, May 2, 2024
HomeMalayalamFilm Newsപൂക്കളമിട്ട്, ഓണ സദ്യ കഴിച്ചു 'കാപ്പ' അണിയറ പ്രവർത്തകർ; കാപ്പ സെറ്റിൽ ഓണം ആഘോഷിച്ച് താരങ്ങൾ

പൂക്കളമിട്ട്, ഓണ സദ്യ കഴിച്ചു ‘കാപ്പ’ അണിയറ പ്രവർത്തകർ; കാപ്പ സെറ്റിൽ ഓണം ആഘോഷിച്ച് താരങ്ങൾ

കാപ്പ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ ഓണം ആഘോഷിച്ച് അണിയറ പ്രവർത്തകർ. പൂക്കളമിട്ട്, ഓണ സദ്യയും കഴിച്ച് താരങ്ങൾ ഓണം ആഘോഷിച്ചു. ഷാജി കൈലാസ്, ആസിഫ് അലി, അപർണ ബാലമുരളി, ആനി, ജഗദീഷ് തുടങ്ങിയവർക്കൊപ്പം അണിയറ പ്രവർത്തകരും ഓണആഘോഷങ്ങളിൽ പങ്കെടുത്തു.

തിരുവനന്തപുരത്തു വച്ചാണ് ഓണാഘോഷം നടന്നത്.ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിത്വിരാജ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശങ്കുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്.

ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥിരാജ് അവതരിപ്പിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ.

പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി,ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments