Categories: Film NewsMalayalam

ശിവ നിർവാണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ റൊമാന്റിക്‌ ചിത്രമായ ഖുഷി 2023 സെപ്റ്റംബർ 1-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും

പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് ഈ റൊമാന്റിക് എന്റർടെയ്‌നർ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. മലയാളി സംഗീതസംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ഖുഷിയിലെ മനോഹരമായ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ഇന്ന് ചര്‍ച്ചാവിഷയമാണ്. പോരാത്തതിന് മഹാനടിയ്ക്കുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന നിലയിലും ഖുഷിയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.

പുറത്തുവന്ന പോസ്റ്ററിലും ഗാനരംഗങ്ങളിലും മറ്റും വിജയ് ദേവരകൊണ്ടയും മനോഹരിയായ സാമന്തയും തമ്മിലുള്ള മികവുറ്റ കെമിസ്ട്രിയാണ് കാണാന്‍ സാധിക്കുക. അവരുടെ താരമൂല്യം, മിന്നുന്ന പ്രകടനങ്ങള്‍, ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്ന കഥാപശ്ചാത്തലം തുടങ്ങിയവ പ്രേക്ഷകരെ പ്രണയസാഗരത്തില്‍ നീരാടിക്കാന്‍ ഉതകുന്നതാണ്. സിനിമാ പ്രേമികൾക്ക് ഗംഭീരമായൊരു ദൃശ്യാനുഭവം തന്നെയായിരിക്കും ഖുഷി എന്നതില്‍ സംശയമില്ല.

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ത്യാഗത്തിന്റെയും മാന്ത്രിക നിമിഷങ്ങൾ നിറഞ്ഞ ഖുഷിയുടെ ലോകം ഇപ്പോഴിതാ നിങ്ങള്‍ക്കുമുന്നില്‍. സെപ്റ്റംബർ ഒന്നിന് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ഖുഷി റിലീസ് ചെയ്യും.

അഭിനേതാക്കൾ: വിജയ് ദേവരകൊണ്ട, സാമന്ത, ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, ലക്ഷ്മി, അലി, ശരണ്യ പൊൻവണ്ണൻ, രോഹിണി, വെണ്ണല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ പ്രദീപ് തുടങ്ങിയവർ.

ടെക്നിക്കല്‍ ടീം:
മേക്കപ്പ്: ബാഷ
കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്
കല: ഉത്തര കുമാർ, ചന്ദ്രിക
സംഘട്ടനം: പീറ്റർ ഹെയ്ൻ
രചനാസഹായം : നരേഷ് ബാബു.പി
പിആര്‍ഒ: GSK മീഡിയ, ആതിര ദില്‍ജിത്ത്
പബ്ലിസിറ്റി: ബാബ സായ്
മാർക്കറ്റിംഗ്: ആദ്യ ഷോ
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ
എഡിറ്റർ: പ്രവീൺ പുടി
പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ
സംഗീതം: ഹിഷാം അബ്ദുൾ വഹാബ്
ഡിഐ, സൗണ്ട് മിക്‌സ് അന്നപൂർണ സ്റ്റുഡിയോസ്, VFX മാട്രിക്‌സ്
സിഇഒ: ചെറി
ഛായാഗ്രഹണം: ജി.മുരളി
നിർമ്മാതാക്കൾ: നവീൻ യേർനേനി, രവിശങ്കർ യലമഞ്ചിലി
കഥ, തിരക്കഥ, സംവിധാനം : ശിവ നിർവാണ

ICG Malayalam

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

1 week ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago