Friday, April 26, 2024
HomeMalayalamതുറിച്ച് നോക്കുന്ന ആളുകള്‍, ക്യാമറ ആംഗിള്‍!!! ചുറ്റും നടക്കുന്ന കാര്യങ്ങളിലാണ് എൻറെ ആദ്യ ശ്രദ്ധ:...

തുറിച്ച് നോക്കുന്ന ആളുകള്‍, ക്യാമറ ആംഗിള്‍!!! ചുറ്റും നടക്കുന്ന കാര്യങ്ങളിലാണ് എൻറെ ആദ്യ ശ്രദ്ധ: ലിയോണ ലിഷോയ്

മലയാളസിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നായികയാണ് ലിയോണ ലിഷോയ്. ഒരു താര കുടുംബത്തിൽ നിന്ന് വന്നത് കൊണ്ട് തന്നെ മലയാളസിനിമയിലേക്ക് താരത്തിന്റെ കടന്നു വരവും വേഗത്തിലായിരുന്നു. മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയരംഗത്തേക്ക് വഴിമാറിയത് .സിനിമയോട് തനിക്ക് ആദ്യം താൽപര്യമുണ്ടായിരുന്നില്ല. അച്ഛനായിരുന്നു ഇതേപ്പറ്റി നിർബന്ധിച്ചത് .പക്ഷേ തനിക്ക് കംഫർട്ടബിൾ അല്ലെങ്കിൽ ഒരിക്കലും ഈ ഒരു ഫീൽഡ് തിരഞ്ഞെടുക്കില്ല എന്ന് നേരത്തെ അച്ഛനോട് പറഞ്ഞിരുന്നുവെന്നും നടി ഒരു അഭിമുഖത്തിലൂടെ പറയുകയാണ്. പക്ഷേ സിനിമയിൽ പിന്നീടങ്ങോട്ട് സജീവമാകാൻ തീരുമാനിച്ചത് താൻ ആലോചിച്ചുറപ്പിച്ച ശേഷമാണ് എന്നും താരം കൂട്ടിച്ചേർത്തു.

നോര്‍ത്ത് 24 കാതം, ഇഷ്ഖ്, ക്വീന്‍, മായാനദി, ആന്‍മരിയ കലിപ്പിലാണ്, മറഡോണ തുടങ്ങി മലയാള സിനിമയിലെ ഒരുപിടി നല്ല ചിത്രങ്ങളിൽ നിരവധി ക്യാരക്ടർ റോളുകൾ താരത്തിന് ലഭിച്ചിരുന്നു .അഭിനയം മനസിലാക്കി എന്‍ജോയ് ചെയ്യാന്‍ തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത്അഭിനയമാണെന്നു താൻ തിരിച്ചറിഞ്ഞു

ആദ്യമൊക്കെ മോഡലിങ് ചെയ്ത് ചെറിയ പോക്കറ്റ് മണി ഉണ്ടാക്കിയിരുന്നു ,അതിലൂടെ പണം ലഭിക്കുന്നത് കണ്ടപ്പോൾ ആയിരുന്നു ഇതൊരു ഈസി മണി ജോബ് ആണെന്ന് മനസ്സിലായത്. പിന്നീടങ്ങോട്ട് എല്ലാം ഒരു ഫ്ലോയിൽ പോവുകയായിരുന്നു എന്നും താരം പറയുന്നു .കരിയറിൽ വളരെ ഫോക്കസ് ആയ ഒരു വ്യക്തിയാണ് ഞാൻ. എൻറെ ചുറ്റും നടക്കുന്ന പല കാര്യങ്ങളിലും ശ്രദ്ധ കൊടുത്തും , പലപ്പോഴും തന്നെ തുറിച്ചു നോക്കുന്ന ആളുകളെയും ,ക്യാമറയും ,മേക്കപ്പ് ഇതിനെക്കുറിച്ചൊക്കെ വലിയ ടെൻഷൻ ഉള്ള ആളായിരുന്നു. ഒരു സീനിയർ ആക്ടർ വന്നാൽ പോയി എന്ന അവസ്ഥയായിരുന്നു എന്നും താരം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments