Categories: Film NewsMalayalam

മുഴുനീള ക്യാമ്പസ് ചിത്രം ‘ലവ് ഫുള്ളി യുവേഴ്സ് വേദ’ യുടെഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

വൻ താരനിരയുമായി ഒരു ക്യാംപസ് ചിത്രമൊരുങ്ങുന്നു. ഏറെ കാലത്തിനു ശേഷം പൂർണ്ണമായും ക്യാംപസ് പശ്ചാത്തലമാക്കിയുള്ള “ലവ് ഫുള്ളി യുവേഴ്സ് വേദ” എന്ന ബിഗ് ബജറ്റ് ചിത്രമാണ് പൂർത്തിയായിട്ടുള്ളത്. കലാലയ ജീവിതത്തിൻ്റെ വർണ്ണാഭമായ ലോകം വരച്ചിടുന്ന ഈ ചിത്രത്തിൽ മലയാളത്തിലേയും, തമിഴിലേയും പ്രമുഖ താരങ്ങൾ വേഷമിടുന്നു. സൗഹൃദങ്ങളുടേയും, പ്രണയത്തിൻ്റേയും, വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റേയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ പ്രതിബദ്ധതയും കാഴ്ചപ്പാടും ചർച്ച ചെയ്യുന്ന ഈ ചിത്രം ശക്തമായ പാരിസ്ഥിതിക രാഷ്ട്രീയവും മുന്നോട്ടു വെയ്ക്കുന്നു. തൊണ്ണൂറ് കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്നതിലൂടെ കഥാപരിസരവും, കഥാപാത്രഘടനകളും വളരെ സൂക്ഷ്മമായും കൃത്യമായുമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

ഏറെ മികവാർന്ന ദൃശ്യവിരുന്നുകൾ ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളതാണ്. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ഗാനരംഗങ്ങളും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. ക്യാംപസ് സിനിമകളെ എന്നും കൈനീട്ടി സ്വീകരിച്ചിട്ടുള്ള പ്രേക്ഷകർക്ക് “ലവ് ഫുള്ളി യുവേഴ്സ് വേദ” ഏറെ ഹൃദയഹാരിയായ ദൃശ്യ ശ്രാവ്യ വിരുന്നാണ് ഒരുക്കിയിട്ടുള്ളത്. ശ്രീനാഥ് ഭാസി, രജിഷാ വിജയൻ ,വെങ്കിടേഷ് ,ഗൗതം മേനോൻ ,രഞ്ജിത് ശേഖർ, ചന്തുനാഥ്, അനിഖ സുരേന്ദ്രൻ, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, എന്നിവരോടൊപ്പം അൻപതോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു.

ആർ ടു എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത് നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സലീം
ലൈൻ പ്രൊഡ്യൂസർ
ഹാരിസ് ദേശം
പ്രൊജക്റ്റ് ഡിസൈനർ: വിബീഷ് വിജയൻ
ക്യാമറ: ടോബിൻ തോമസ്
രചന: ബാബു വൈലത്തൂർ
സംഗീതം: രാഹുൽരാജ്
ഗാനരചന: റഫീക്ക് അഹമ്മദ്
എഡിറ്റിംഗ്: സോബിൻ സോമൻ
ആർട്ട്: സുഭാഷ് കരുൺ
വസ്ത്രാലങ്കാരം: അരുൺ മനോഹർ
പി.ആർ.ഓ : ദിനേശ്

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago