Friday, April 26, 2024
HomeMalayalamFilm Newsമാജിക്കില്‍ ഇന്ത്യയുടെ അഭിമാനമായി മലയാളിയായ ഡോ ടിജോ വര്‍ഗീസ്; മാജിക്കിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന മെര്‍ലിന്‍ അവാര്‍ഡ്...

മാജിക്കില്‍ ഇന്ത്യയുടെ അഭിമാനമായി മലയാളിയായ ഡോ ടിജോ വര്‍ഗീസ്; മാജിക്കിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന മെര്‍ലിന്‍ അവാര്‍ഡ് സ്വന്തമാക്കി ഡോ ടിജോ വര്‍ഗീസ്

മാജിക്കില്‍ ഇന്ത്യയുടെ അഭിമാനമായി മലയാളിയായ ഡോ ടിജോ വര്‍ഗീസ്. തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റര്‍നാഷനല്‍ മാജിക് കാര്‍ണിവലില്‍ നടന്ന പ്രകടനത്തില്‍ മാജിക്കിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന മെര്‍ലിന്‍ അവാര്‍ഡ് സ്വന്തമാക്കിയാണ് മലയാളിയായ ഡോ ടിജോ വര്‍ഗീസ് ഇന്ത്യയുടെ അഭിമാനമായി മാറിയത്.

ആയിരത്തി അഞ്ഞൂറ് മജീഷ്യന്‍മാരുടെ പ്രകടനത്തില്‍ നിന്നാണ് ഡോ ടിജോ വര്‍ഗീസ് പുരസ്‌കാരം സ്വന്തമാക്കിയത്. ഇന്റര്‍ നാഷനല്‍ മജീഷ്യന്‍ സൊസൈറ്റി പ്രസിഡന്റ് ടോണി ഹാസിനിയാണ് അവാര്‍ഡ് സമ്മാനിച്ചത്.

ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മലയാളിയാണ് ഡോ ടിജോ വര്‍ഗീസ്. കേരളത്തില്‍ നിന്ന് ഗോപിനാഥ് മുതുകാട് , സാമ്രാജ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്ന് തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം.

കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ മാജിക് ഷോ അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്ക, യു.കെ, ജര്‍മ്മനി തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇതിനകം മാജിക് ഷോ നടത്തിയ ടി ജോ നാന്നൂറിലധികം ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇതില്‍ നൂറ്റി ഇരുപത്തിയഞ്ച് എണ്ണവും റെക്കോര്‍ഡ് നേട്ടമാണ് എന്നതാണ് ശ്രദ്ധേയം. കണ്ണ് കെട്ടിയുള്ള നാലര മണിക്കൂര്‍ മാജിക് പ്രകടനം ആണ് ഡോ ടിജോ വര്‍ഗീസ് സ്‌പെഷ്യല്‍.

കണ്ണ് കെട്ടിയുള്ള നാലര മണിക്കൂര്‍ മാജിക് പ്രകടനം സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തന്നെ ഭേദിച്ചായിരുന്നു. മജീഷ്യന്‍ ജോണ്‍സണ്‍, സൂപ്പര്‍ ശെല്‍വന്‍, മജീഷ്യന്‍ സാരംഗ്, മജീഷ്യന്‍ യോന എന്നിവരാണ് ഡോ ടിജോ വര്‍ഗീസിന്റെ പ്രധാനപ്പെട്ട ഗുരുക്കന്മാര്‍.

പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളാണ് മാജിക്കിലെ മികവില്‍ ടി ജോയെ തേടി എത്തിയിരിക്കുന്നത്. മജീഷ്യനെ കൂടാതെ മെന്റലിസ്റ്റ് എന്ന നിലയിലും 15 വര്‍ഷമായി ശ്രദ്ധേയനാണ് ഡോ ടിജോ വര്‍ഗീസ്.

കോട്ടയം തിരുവല്ല സ്വദേശിയാണ് ഡോ ടിജോ വര്‍ഗീസ്. കോട്ടയം തിരുവല്ല കാവും ഭാഗം തൈപറമ്പില്‍ വര്‍ഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കള്‍ . പിങ്കി വര്‍ഗീസ് ആണ് ഭാര്യ. കേറ്റ് ലിന്‍ മറിയം വര്‍ഗീസ്, കെലന്‍ ഗീവര്‍ഗീസ് എന്നിവരാണ് മക്കള്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments