Friday, March 29, 2024
HomeMalayalamFilm Newsപ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ 'മഹാവീര്യർ' ഒന്നാമത്

പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ ‘മഹാവീര്യർ’ ഒന്നാമത്

പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ മഹാവീര്യർ ഒന്നാമത്! പിന്നിലാക്കിയത് അമീർ ഖാൻ, അക്ഷയ് കുമാർ, വിക്രം തുടങ്ങിയവരുടെ ചിത്രങ്ങളെ!

കാലത്തിന്റെ പുതുചരിതം കുറിച്ച് പകരം വെക്കാനില്ലാത്ത അത്ഭുത കാഴ്ചകൾ ഒരുക്കി എത്തുന്ന മഹാവീര്യർ റീലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ മഹാവീര്യർ ഒന്നാമത് എത്തിയിരിക്കുകയാണ്. വിക്രം നായകനാകുന്ന കോബ്ര, അമീർ ഖാൻ ചിത്രം ലാൽ സിംഗ് ഛദ്ദ, അക്ഷയ് കുമാർ ചിത്രം രക്ഷാ ബന്ധൻ, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര എന്നിവയെ പിന്നിലാക്കിയാണ് മഹാവീര്യർ ഐഎംഡിബി ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുന്നത്.

പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എബ്രിഡ് ഷൈൻ ചിത്രം ‘മഹാവീര്യർ’ ജൂലൈ 21ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു. പ്രശസത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

https://www.imdb.com/india/upcoming/

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ – വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം – മനോജ്‌, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം – ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം – ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments