Friday, April 26, 2024
HomeMalayalamമമ്ത 'അമ്മ'യുടെ മകളാണെന്ന് 100% തെളിയിച്ചു: വിവാദ പരാമർശത്തിൽ വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

മമ്ത ‘അമ്മ’യുടെ മകളാണെന്ന് 100% തെളിയിച്ചു: വിവാദ പരാമർശത്തിൽ വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

എറണാകുളത്ത് യുവ നടി ആക്രമിക്കപ്പെട്ട സംഭവം ആയി ബന്ധപ്പെട്ട് നടൻ വിജയ് ബാബുവിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. യുവനടിയുടെ പരാതിക്ക്പിന്നാലെ മറ്റൊരു യുവതി കൂടി സമാന അനുഭവം വെളിപ്പെടുത്തിയതിനുശേഷം താരത്തിനെതിരെ കേസ് രേഖപ്പെടുത്തുകയായിരുന്നു .എന്നാൽ വിജയ് ബാബു സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് കടന്നതായി അറിയിച്ചു, കീഴടങ്ങാൻ പോലീസ് അറിയിച്ചിട്ട് വിജയ് ബാബു ഇതുവരെ സമ്മതം നൽകാത്തതും വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഹിക്കുകയാണ്.

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഒക്കെ ഈ വിഷയത്തിൽ അഭിപ്രായവുമായി മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ നിരവധി ചിത്രങ്ങളുടെ ഭാഗമായ നടി മംമ്ത മോഹൻദാസും പ്രതികരിക്കുകയാണ്. ക്ലബ് എഫ് എം യു എ ഇ യുടെ ഓഫ് ദ ടൗൺ എന്ന പരിപാടിയിലൂടെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

സ്വയം ഇരയാകാൻ വലിയ താല്പര്യം ഉള്ള നാടാണ് നമ്മുടേത് എന്നും സ്വയം ഇരയാകുന്നത് സ്ത്രീകൾ ഇഷ്ടപ്പെടുക യാണെന്നും എത്രകാലമാണ് ഇവർ ഇ രീതിയിലുള്ള പാട്ടുകൾ പാടി കൊണ്ടിരിക്കുക എന്ന് മമ്ത മോഹൻദാസ് ഷോയിലൂടെ പറഞ്ഞു. എന്നാൽ അഭിപ്രായത്തിൽ വിസമ്മതം അറിയിച്ചു നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമൻറുകൾ നൽകിയത്. അമ്മ എന്ന സംഘടന യുടെ മകൾ തന്നെയാണ് മമ്തഎന്ന് തെളിയിച്ചിരിക്കുകയാണ് എന്നായിരുന്നു  ചിലർ വിമർശനങ്ങൾ നൽകിയത്.

ഒരിക്കലും ഇരയാണെന്ന് രീതിയിൽ നിൽക്കാതെ സ്ത്രീ ആണെന്ന നിലയിൽ അഭിമാനത്തോടുകൂടി ജീവിക്കുകയാണ് വേണ്ടതെന്നും താരം കൂട്ടിച്ചേർത്തു. സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ ഒരിക്കലും തളരില്ല എന്നും വിമർശനം ഉന്നയിക്കുന്നവർക്ക് അവരുടേതായ പ്രത്യേക കാരണങ്ങൾ ഉണ്ടാകും തൻറെ കുടുംബമാണ് തന്നെ ശക്തി, അവർ തന്നോടൊപ്പം നിന്നിട്ട് ഉള്ളവരാണെന്നും ഒരിക്കലും ഇരയാണെന്ന് രീതിയിൽ സ്വയം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല എന്നും കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments