Categories: Film NewsMalayalam

ഇതൊന്നുമില്ലെങ്കിൽ 10 വർഷം കഴിഞ്ഞാൽ ഒറ്റപ്പെട്ട് പോകും എന്ന തോന്നൽ: കാലത്തിനൊപ്പം മാറുകയാണെന്ന് മീരാജാസ്മിൻ

നീണ്ട ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൻറെ പ്രിയങ്കരിയായ താരം മീരാ ജാസ്മിൻ സത്യൻ അന്തിക്കാട് ഒരുക്കുന്ന മകൾ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തുകയാണ്. ചിത്രത്തിൽ ജയറാമിന്റെ ഭാര്യയുടെ വേഷത്തിലാണ് മീര എത്തുന്നത് ,ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി ഒരു ഫാമിലി എൻറർറ്റൈയിനർ എന്ന രീതിയിലാണ് ചിത്രത്തെ ആരാധകർ നോക്കിക്കാണുന്നത്. ട്രെയിലർ നൽകുന്ന സൂചനയും അതുതന്നെയാണ്. ട്രെയിലറിൽ തന്നെ ഒരു സത്യൻ അന്തികാട് ടച്ചും വരുത്തിയിട്ടുണ്ട് ,നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട നായികയെ സ്ക്രീനിൽ കണ്ടത് സന്തോഷത്തിലാണ് ആരാധകരും.

തിരിച്ചുവരവ് വാർത്ത വരുന്നതിനു മുന്നോടിയായിട്ടാണ് മീരാജാസ്മിൻ ആദ്യമായി ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്, ഇൻസ്റ്റഗ്രാം തുടങ്ങിയപ്പോൾ മുതൽ താരം ഫോട്ടോസുകളും വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ആറുവർഷം മീരാജാസ്മിൻ തീർത്തും വളരെ സ്വകാര്യ ജീവിതം നയിക്കുകയായിരുന്നു, വിശേഷങ്ങൾ ഒന്നും പ്രേക്ഷകർ അധികം അറിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ സോഷ്യലി സജീവമായി കൊണ്ടിരിക്കുകയാണ് എന്നാണ് ഏറ്റവും അടുത്ത് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്

താന്‍ നേരത്തെ വളരെ ഷൈ ആയിരുന്നുവെന്നും എന്നാല്‍ ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഒക്കെ ഒരു ആവശ്യമായി മാറിയിരിക്കുകയാണ്, ഒരു പത്തുവർഷത്തിനുശേഷം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലെങ്കിൽ താൻ ഒറ്റപ്പെട്ട പോകുമെന്ന് താരം കൂട്ടിച്ചേർത്തു.

പണ്ടുമുതൽതന്നെ താനൊരു ഒറ്റപ്പെട്ട് നില്ക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു, പണ്ടത്തെ സ്വഭാവത്തിന്റെ ഭാഗമായിരുന്നു അതൊക്കെ, അവാർഡ് കിട്ടിയാൽ പോലും പലപ്പോഴും താൻ പോകാറ് പോലും ഇല്ലായിരുന്നു. ആൾക്കൂട്ടത്തിന് മുന്നിൽപോകുന്ന തനിക്ക് വലിയൊരു പ്രശ്നമായി തോന്നിയിരുന്നു ,കാലം മാറിയപ്പോൾ താൻ ഇപ്പോൾ മാറി ചിന്തിക്കുകയാണ് , പുതിയ തലമുറയിലെ യുവതാരങ്ങളോടൊപ്പം സുഹൃത്ത് ബന്ധം പുലർത്തുന്നുണ്ട് എന്നും മീരാജാസ്മിൻ വ്യക്തമാക്കി.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 day ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago