നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി: ഷഹനയുടെ മരണത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് സെലിബ്രിറ്റികൾ

കോഴിക്കോട് ചേവായൂർ സ്വദേശിയായ നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് ഇന്നായിരുന്നു ,ആത്മഹത്യ അല്ല എന്ന് പറഞ്ഞുകൊണ്ട് ബന്ധുക്കൾ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം ആത്മഹത്യയാണെന്ന് കണ്ടെത്തുകയും ചെയ്തു. മോഡലുമായ ഷഹനയുടെ മരണത്തിൽ ദുഃഖ വാർത്ത യുമായി നടൻ മുന്ന സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വളരെ ബോൾഡായ ഒരു നടിയായിരുന്നു ആത്മഹത്യ ചെയ്യും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും എന്തായാലും സത്യം പുറത്തുവരണം എന്ന് മുന്നയും സോഷ്യൽ മീഡിയയിലൂടെ എഴുതിയിരുന്നു .

ആത്മഹത്യ അല്ല  കൊലപാതകമാണെന്നും ചൂണ്ടിക്കാണിച്ച ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്ന ഒരു കുടുംബത്തിൽ നിന്നായിരുന്നു ഷഹാന വന്നിരുന്നത്. പണത്തിനുവേണ്ടി സജാത് ഭാര്യയെ നിരന്തരം ഉപദ്രവിക്കുമെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്, മാത്രമല്ല ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം ഒന്നര വർഷമായി. വിവാഹത്തിന് ശേഷവും നടി അഭിനയരംഗത്ത് സജീവമായിരുന്നു, ഒരു യൂട്യൂബ് ചാനൽ ഉണ്ട്, മ്യൂസിക് വീഡിയോകളും പരസ്യചിത്രങ്ങളിലും ആയിരുന്നു ഏറെയും അഭിനയിച്ചിരുന്നത്.

ഇതിനിടയിൽ കുടുംബവുമായി നേരിട്ട് കാണാൻ പോലും പറ്റിയിരുന്നില്ല എന്നും ബന്ധുക്കൾ പറയുന്നു ,കോഴിക്കോട് എത്തുമ്പോൾ സജാദിന്റെ സുഹൃത്തുക്കൾ പിന്തുടർന്ന് തിരിച്ചയക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന  വിവരങ്ങൾ. മരിക്കുന്ന ദിവസം തൊട്ടടുത്തുള്ള വീട്ടുകാർ ആണ് ഷഹാനയുടെ വീട്ടിൽ വിളിച്ച് മരണ വിവരം വെളിപ്പെടുത്തിയത്.
ആത്മഹത്യ ചെയ്യാനുണ്ടായ തക്ക പ്രശ്നങ്ങളൊന്നും ഷഹാനക്ക് ഇല്ല എന്നും ഇത് കൊലപാതകം തന്നെയാണെന്നും ആണ് ബന്ധുക്കൾ വീണ്ടും ആരോപിക്കുന്നത്, സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തി തെളിവെടുപ്പ് കൾ ആരംഭിച്ച ശേഷമാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്. മരണപ്പെട്ട തിനുശേഷം പോലീസെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു തുടർന്നായിരുന്നു ബോഡി ബന്ധുക്കൾക്ക് വിട്ടു നൽകിയത്

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

13 hours ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago