Thursday, March 28, 2024
HomeMalayalamFilm Newsമകൾ എൻറെ അഭിമാനമാണ്, ഈ മാനസിക അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തത്: കൺമണിയെ കുറിച്ച്...

മകൾ എൻറെ അഭിമാനമാണ്, ഈ മാനസിക അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തത്: കൺമണിയെ കുറിച്ച് മുക്ത പറഞ്ഞത്

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും അതിഥി രവിയും കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു പത്താം വളവ്. ഇന്നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെ ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്, ചിത്രത്തിൻറെ ആദ്യ ഷോകഴിഞ്ഞശേഷം കേന്ദ്ര കഥാപാത്രങ്ങളായ ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മലയാളത്തിലെ പ്രിയപ്പെട്ട നടി മുക്ത യുടെ മകൾ കണ്മണി ആദ്യമായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു പത്താം വളവ്, മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച് മുക്തയും ചിത്രം കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിൽ താൻ അഭിനയിച്ച അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത് ,ഒരുപാട് അഭിമാനം തോന്നുന്നു, കണ്മണിയാണ് ചിത്രത്തിലുടനീളം പറഞ്ഞുപോകുന്ന വിഷയം ,അവളുടെ ആദ്യം അരങ്ങേറ്റം എന്ന നിലയിൽ ഒരുപാട് അഭിമാനവും ഒരുപാട് സന്തോഷം തോന്നുന്ന മുഹൂർത്തമാണ് ഇപ്പോഴുള്ളത് ,ചിത്രം എല്ലാവരും തിയേറ്ററുകളിൽ തന്നെ പോയി കാണണമെന്ന് അഭിപ്രായങ്ങൾ നൽകണമെന്ന് മുക്തയും അറിയിച്ചു.

സസ്പെൻസുകൾ നിറഞ്ഞ ഒരു ചിത്രമാണ് പത്താം വളവ് ,ചിത്രത്തിൽ ഒരു പോലീസുകാരന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത് ,സുരാജ് വെഞ്ഞാറമൂട് അതിഥിയും ഭാര്യ ഭർത്താക്കന്മാരുടെ വേഷത്തിലാണ് അഭിനയിക്കുന്നത് ,കണ്മണി ഇരുവരുടെയും മകളാണ്.

ടിക് ടോക് വീഡിയോ കളിലൂടെയും യൂ ട്യൂബിലൂടെയും ആണ് കണ്മണി മലയാളി പ്രേക്ഷകർക്ക് സുപരിചിതയായത്. താരത്തിന് ആദ്യമായി വന്ന ചിത്രം തന്നെയാണ് പത്താം വളവ്. അതിനു മുൻപ് ഒരു പരസ്യ ചിത്രത്തിലും അഭിനയിച്ചിരുന്നു ,സിനിമയിൽ സജീവമാകും എന്നാണ് അറിയിച്ചത് ,നല്ല വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ മകൾ ഇനിയും അഭിനയിക്കുമെന്ന് മുക്ത അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments