Wednesday, April 24, 2024
HomeMalayalamFilm Newsഒരു പൊലീസ് യൂണിഫോം തുന്നിവെക്കണ്ട ടൈം ആയി; പൊലീസ് വേഷങ്ങളെ കുറിച്ച് ഇന്ദ്രജിത്ത്

ഒരു പൊലീസ് യൂണിഫോം തുന്നിവെക്കണ്ട ടൈം ആയി; പൊലീസ് വേഷങ്ങളെ കുറിച്ച് ഇന്ദ്രജിത്ത്

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താം വളവ്. ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ചിത്രമായ പത്താം വളവ് ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. തീയേറ്ററിൽ മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത് ,സുരാജ് വെഞ്ഞാറമൂട് അതിഥി രവി ഇ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നടി മുക്ത യുടെ മകൾ കണ്മണി ആദ്യമായി അരങ്ങേറ്റം നടത്തുന്ന ചിത്രം കൂടിയാണ് ഇത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ പ്രമേയമാക്കി ആണ് ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത്. അതിഥി രവി യെ കൂടാതെ ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ എത്തുന്നത് നടി സ്വാസിക ആണ്, നീണ്ട ഇടവേളക്ക് ശേഷം സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പത്താം വളവ്. ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്, കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടർച്ചയായി പോലീസ് വേഷങ്ങളാണ് ഇന്ദ്രജിത്ത് ചെയ്യുന്നത് ,ഈയടുത്ത് ചിത്രവുമായി ബന്ധപ്പെട്ട് ഒരു പ്രൊമോഷൻ ഇൻറർവ്യൂ യിൽ രസകരമായ ഒരു കാര്യം പറഞ്ഞിരുന്നു.

തുടർച്ചയായി തനിക്ക് ലഭിക്കുന്നത് മുഴുവൻ പോലീസ് ചിത്രങ്ങളാണ് ,ഇങ്ങനെയാണെങ്കിൽ വീട്ടിൽ ഒരു പോലീസ് യൂണിഫോം തുന്നി വയ്ക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഇന്ദ്രജിത്ത് അഭിമുഖത്തിൽ തമാശ കലർന്ന സ്വരത്തിൽ പറഞ്ഞു.നിരവധി പോലീസ് സ്റ്റേഷനുകളിൽ അഭിനയിച്ച ഇന്ദ്രജിത്ത് പത്താം വളവിലെ സേതു എന്ന കഥാപാത്രം വ്യത്യസ്തമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിട്ടുള്ളത് ,വളരെ സോഫ്റ്റായ ഒരു പോലീസ് വേഷമാണ് ഇന്ദ്രജിത്ത് ചിത്രത്തിലുടനീളം കൈകാര്യം ചെയ്യുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments