Categories: MalayalamPhoto Story

എൻറെ ജീവിതപ്പാതിക്കൊപ്പം!!! ഗുരുവായൂരപ്പൻറെ നടയിൽ സമ്പത്തിൻറെ കൈ പിടിച്ചു മൈഥിലി

ഒരു കാലത്ത് മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയായിരുന്നു മൈഥിലി എന്ന താരം. നടി ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലേക്ക് കടന്നു വരികയാണ്. വിവാഹ വാർത്തയാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. ഗുരുവായൂരമ്പലത്തിൽ ഭഗവാന്റെ നടയിൽ വച്ചാണ് വിവാഹിതയായത്. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചടങ്ങിൽ പങ്കു ചേരുകയും ചെയ്തു, വിവാഹം ചെയ്തിരിക്കുന്നത് സമ്പത്ത് എന്ന യുവാവ് ആണ്. ഇൻറീരിയർ ഡിസൈനറാണ് സമ്പത്ത്, ഇരുവരും ഗുരുവായൂരപ്പന് നടയിൽ വച്ച് താലികെട്ട് കഴിഞ്ഞ് എല്ലാവരുടെയും അനുഗ്രഹത്താൽ മടങ്ങുകയും ചെയ്തു .അതിനുശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും ചേർത്ത് ഒരു വിരുന്ന് ഉണ്ടായിരുന്നു.

മലയാള സിനിമയിലെ
ശ്രിന്ദയും അനുമോളും ഒക്കെ ഗുരുവായൂർ വിവാഹത്തിന് പങ്കെടുത്തിരുന്നു. ശ്രിന്ദയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു ,ഇപ്പോഴിതാ ഇരുവരുടെയും വിവാഹത്തിൻറെ ഏറ്റവും മനോഹരമായ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഉണ്ണി പി എസ് ആണ് താരത്തെ വിവാഹത്തിന് അണിയിച്ചൊരുക്കിയത്. ഉണ്ണിയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിവാഹത്തിൻറെ ആദ്യത്തെ ചിത്രങ്ങൾ പുറത്തു വന്നത് മലയാള സിനിമയിലെ പ്രമുഖരൊക്കെ താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.
കൊച്ചിയിൽ സിനിമാ സുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും എന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.

മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് മൈഥിലി, അതിൽ പ്രധാനപ്പെട്ട ചിത്രങ്ങളാണ് മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജികേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്,  എന്നിവ. പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ചട്ടമ്പി ആണ്.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

4 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

4 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

6 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago