Categories: Film NewsMalayalam

നാനിയും മൃണാള്‍ താക്കൂര്‍ ചിത്രത്തിന്റെ ഗ്രാന്‍ഡ് ലോഞ്ചിംഗ് നടന്നു

തെലുങ്ക് സൂപ്പര്‍ താരം നാനി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘നാനി 30’ എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്, സീതാരാമം എന്ന ചിത്രത്തിലൂടെ രാജ്യമെങ്ങും ആരാധകരെ നേടിയ മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാനിയും മൃണാള്‍ താക്കൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

നവാഗതനായ ഷൗര്യൂവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മോഹന്‍ ചെറുകുറി, ഡോ. വിജേന്ദര്‍ റെഡ്ഡി ടീഗാല, മൂര്‍ത്തി കെ.എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി, അശ്വിനി ദത്ത് എന്നിവര്‍ ചേര്‍ന്ന് സ്വിച്ച് ഓണ്‍ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. സംവിധായകരായ ഹനു രാഘവപുടി, വസിസ്ത, വിവേക് ആത്രേയ എന്നിവര്‍ ചേര്‍ന്ന് ആദ്യ ഷോട്ട് പകര്‍ത്തി. പലാശ കരുണ്‍ കുമാര്‍, ഗിരീഷ് അയ്യര്‍, ദേവകട്ട, ചോട്ട കെ നായിഡു, സുരേഷ് ബാബു, ദില്‍ രാജു, റീല്‍സ് ഗോപി-രാം അജന്ത, എ.കെ അനില്‍ സുന്‍കര, മൈത്രി രവി, ഡിവിവി ധനയ്യ, ശ്രാവന്തി രവി കിഷോര്‍, കെ. എസ് രാമറാവു, സാഹു ഗരപതി, ഏഷ്യന്‍ സുനില്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. നാളെ ഹൈദരാബാദില്‍ ഷൂട്ടിംഗിന് തുടക്കമാകും.

ഹൃദയം ഫെയിം ഹെഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. സാനു ജോണ്‍ വര്‍ഗീസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്ത്. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സതീഷ് ഇവിവി ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ഭാനു ധീരജ് റായിഡു, കോസ്റ്റിയൂം ഡിസൈനര്‍- ശീതള്‍ ശര്‍മ്മ, പിആര്‍ഒ – ശബരി

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

5 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago