നന്ദമുരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തിൽ ബിഗ് ബജറ്റ് പ്രോജക്റ്റ് #NBK108 ന്റെ ലോഞ്ച് ഇന്ന് നടന്നു. സംവിധായകൻ അനിൽ രവിപുടി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഗംഭീരമായ ലോഞ്ച് ഇന്ന് രാവിലെ ഹൈദരാബാദിൽ പൂജാ ചടങ്ങുകളോടെയാണ് ആരംഭിച്ചത്..
ഈ ബിഗ് ബജറ്റ് ചിത്രത്തിനായി ഹൈദരാബാദിൽ ഒരു വലിയ ജയിൽ സെറ്റ് നിർമ്മിച്ചിട്ടുണ്ട്, ഈ സെറ്റിൽ ആയിരിക്കും ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കുക.. ചിത്രത്തിൽ ബാലകൃഷ്ണയ്‌ക്കായി ഒരു പ്രെത്യേക ഗെറ്റപ്പ് ആണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, അതിനെപ്പറ്റി അണിയറപ്രവർത്തകർ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തിവിട്ടിട്ടില്ല..
ചിത്രത്തിൽ ബാലകൃഷ്ണയുടെ മകളായി ശ്രീ ലീലയും നായികയായി പ്രിയങ്ക ജവാൽക്കറും എത്തുമെന്നാണ് സൂചന. തമൻ സംഗീതവും അഖണ്ഡ ഫെയിം രാം പ്രസാദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ഷൈൻ സ്‌ക്രീൻസ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നുത്.. അടുത്ത വർഷം ചിത്രം റിലീസ് ചെയ്യും.
ആക്ഷനും ഇമോഷനും പ്രാധാന്യം കൊടുക്കുന്ന ചിത്രമായിട്ടാണ് ഇത് ഒരുക്കുന്നത്.. സി രാം പ്രസാദ് ഛായാഗ്രഹണവും തമ്മി രാജു എഡിറ്റിംഗും രാജീവൻ പ്രൊഡക്ഷൻ ഡിസൈനറും നിർവ്വഹിക്കുന്നു. വി വെങ്കട്ട് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യും. പിആർഒ: ശബരി