Saturday, April 27, 2024
HomeMalayalamFilm Newsമാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി. #NBK108

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി. #NBK108

വീര സിംഹ റെഡ്‌ഡി എന്ന ചിത്രത്തിന് ശേഷം മാസ്സുകളുടെ തമ്പുരാൻ നന്ദമുരി ബാലകൃഷ്‌ണയുടെ അടുത്ത ചിത്രമായ #NBK 108 ചിത്രത്തിന് തുടക്കം. കുടുംബപ്രേക്ഷകർക്കും ആരാധകർക്കും ഒരുപോലെ ആഘോഷപൂർവമാക്കാൻ പറ്റുന്ന ചിത്രത്തിന്റെ സംവിധാനം അനിൽ രവിപുടി നിർവഹിക്കുന്നു. ബാലകൃഷ്‌ണയുടെ മാസ്സ് രംഗങ്ങളും അനിൽ രവിപുടിയുടെ കൊമേർഷ്യൽ മേക്കിങ്ങ് ഒരുമിക്കുന്നതോടെ തീയേറ്റർ പൂരപ്പറമ്പാവും എന്നതിൽ സംശയമില്ല. ഷൈൻ സ്ക്രീൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാഹു ഗരപതിയും ഹരീഷ് പെഡിയും ചിത്രം നിർമിക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ബാലകൃഷ്‌ണയുടെ മാസ്സ് ഗെറ്റപ്പിലുള്ള രണ്ട് കഥാപാത്രങ്ങളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സാൾട്ട് ആൻഡ് പേപ്പർ ലുക്കിൽ നാടൻ രീതിയിലുള്ള ഗെറ്റപ്പിൽ കയ്യിലും കഴുത്തിലും പൂജിച്ച ചരടുകൾ കെട്ടിയുള്ള ലുക്കിലാണ് ബാലകൃഷ്‌ണ. കയ്യിലെ പ്രത്യേക ടാറ്റുവും കൂടി ആകുന്നതോടെ മാസ്സ് ലുക്കിൽ ബാലകൃഷ്‌ണ തകർക്കുകയാണ്. ഇതുവരെ കാണാത്ത രണ്ട് ഗെറ്റപ്പിലാണ് ബാലകൃഷ്ണയെ പോസ്റ്ററിൽ കാണുന്നത്.

കട്ട താടിയും മീശയും വെച്ചുകൊണ്ടുള്ള മറ്റൊരു ഗെറ്റപ്പാണ് രണ്ടാമത്തെ പോസ്റ്ററിലെ ലുക്ക്. സൂര്യൻ കത്തിജ്വലിക്കുന്നതും പോസ്റ്ററിൽ കാണാം. ആദ്യത്തെ ലുക്കിനെക്കാൾ പ്രായം കുറവുള്ള ഗെറ്റപ്പിലാണ് ഈ പോസ്റ്ററിൽ ബാലകൃഷ്‌ണ എത്തുന്നത്. കൗതുകമുണർത്തുന്ന രീതിയിലാണ് രണ്ട് പോസ്റ്ററുകൾ ബാലകൃഷ്‌ണ ആരാധകർക്ക് വേണ്ടി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. “ഇത്തവണ നിങ്ങൾ ചിന്തിക്കുന്നതിലും അപ്പുറമാണ് ” എന്ന ക്യാപ്‌ഷൻ കൂടി പോസ്റ്ററിൽ വരുന്നതോടെ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

കാജൽ അഗർവാൾ ചിത്രത്തിൽ നായികയായി എത്തുമ്പോൾ ശ്രീലീല ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് ബാലകൃഷ്‌ണ ചിത്രത്തിലെയും സംഗീത സംവിധായകനായ തമൻ തന്നെയാണ് ഇത്തവണയും #NBK108 ന്റെ സംഗീതം നിർവഹിക്കുന്നത്. ബാലകൃഷ്‌ണ, അനിൽ രവിപുടി, തമൻ എന്ന മാജിക്കൽ കോമ്പിനേഷൻ എത്തുമ്പോൾ ഇതുവരെ കാണാത്ത മാസ്സിൽ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. ഛായാഗ്രഹണം – സി. റാം പ്രസാദ്, എഡിറ്റിംഗ് – തമ്മി രാജു, പ്രൊഡക്ഷൻ ഡിസൈനർ – രാജീവൻ, സംഘട്ടനം – വി. വെങ്കട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – എസ്. കൃഷ്‌ണ, പിആർഒ – ശബരി

RELATED ARTICLES
- Advertisment -

Most Popular

Recent Comments