Categories: MalayalamSocial Media

എൻറെ സ്വകാര്യ ജീവിതം നിങ്ങളോട് പങ്കു വെക്കുന്നു! അൺഫിൽട്ടർഡ് സ്റ്റോറിയുമായി നിത്യയുടെ പുതിയ തുടക്കം

തെന്നിന്ത്യൻ സിനിമാലോകത്ത് വളരെ സജീവമായ നടിയാണ് നിത്യ മേനൻ .മലയാളത്തിലും തെലുങ്കിലും കന്നടയിലും തമിഴിലും ഒക്കെയായി നിരവധി ചിത്രങ്ങളിലാണ് നിത്യ അഭിനയിച്ച ശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ളത് .അഭിനയിച്ച ചിത്രങ്ങൾ ഒക്കെ സൂപ്പർ ഹിറ്റ് സംവിധായകർക്കൊപ്പം സൂപ്പർ ഹിറ്റ് നടന്മാർക്ക് ഒപ്പമായിരുന്നു. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ആറാം തിരുകല്പന എന്ന ചിത്രമാണ്. മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത് ഷൈൻ ടോം ചാക്കോ ആണ്. ചിത്രത്തിൻറെ ഷൂട്ടിംഗ് ഇപ്പോൾ തൃശ്ശൂരിൽപുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ താരം സന്തോഷവാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ്. 12 വർഷത്തെ സിനിമാ യാത്രയെക്കുറിച്ച് നിത്യ പ്രേക്ഷകരുമായി പങ്കു വെക്കാൻ പോകുന്നു, അതോടൊപ്പം തന്നെ താരത്തിന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷത്തിന് തുടക്കം കുറിക്കുകയാണ് എന്നും അറിയിച്ചു. ഒരു യൂട്യൂബ് ചാനൽ ആണ് ആരംഭിച്ചിരിക്കുന്നത് .

യൂട്യൂബ് ചാനലിൽ കൂടെയും ഇൻസ്റ്റഗ്രാം പേജ് വഴിയും താരം ചാനൽ തുടങ്ങുന്ന വിവരം പ്രേക്ഷകരെ അറിയിച്ചു. വ്യക്തിപരവും തൊഴിൽപരവുമായ ജീവിതവുമായി ബന്ധപ്പെട്ട വീഡിയോകൾ ഉടൻ പങ്കുവെക്കുമെന്ന് താരം പ്രേക്ഷകരുമായി പങ്കുവെച്ചു, ഇതിനകം തന്നെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബുചെയ്‌ത 6K-ല.ധികം ഫോളോവേഴ്‌സ് ഉണ്ട്.
ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും താരം ഒരു പ്രാദേശിക OTT പ്ലാറ്റ്‌ഫോമിലെ ‘തെലുങ്ക് ഇന്ത്യൻ ഐഡൽ’ എന്ന സിംഗിംഗ് ടാലന്റ് ഷോയുടെ വിധികർത്താവായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്. ‘നിത്യ അൺഫിൽട്ടർഡ്’ എന്ന പേരിൽ ആണ് താരം യൂട്യൂബ് ചാനൽ ആരംഭിച്ചത് .നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത്

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

21 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

21 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

7 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago