Categories: Film NewsMalayalam

എടാ പഠിച്ചോണ്ട് അടിച്ചുപൊളിക്കണം” തീയേറ്ററുകൾ ആഘോഷമാക്കാൻ ഓ മേരി ലൈല ഡിസംബർ 23ന്

ആന്‍റണി വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഓ മേരി ലൈല’ യുടെ ട്രൈലെർ പുറത്തിറങ്ങി . ഔട്ട് ആൻഡ് ഔട്ട് എന്റർടൈൻമെന്റ് ഉറപ്പ് തരുന്ന ട്രൈലെർ ആണ് പുറത്തുവിട്ടിരിക്കുന്നത് .. ഡിസംബർ 23ന് ക്രിസ്മസ് റിലീസ് ആയി ചിത്രം തീയേറ്ററുകളിൽ എത്തും. കരിയറിലെ വ്യത്യസ്ത വേഷത്തിൽ ആന്റണി വർഗീസ് എത്തുന്ന ചിത്രം കൂടിയാണിത്. ലൈലാസുരൻ എന്ന കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് ആന്റണി വർഗീസ് ചിത്രത്തിലെത്തുന്നത്.

നവാഗതനായ അഭിഷേക് കെ എസ് ആണ് ‘ഓ മേരി ലൈല’ സംവിധാനം ചെയ്യുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് അഭിഷേക്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ഗോകുലം മൂവിസിന്റെ ബാനറിൽ ശ്രീ ഗോകുലൻ ഗോപാലൻ ആണ് ചിചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്.

ആന്റണിക്കൊപ്പം സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ബാക്ഗ്രൗണ്ട് മ്യൂസിക് ആൻഡ് ബിജിഎം സിദ്ധാർഥ് ആർ പ്രദീപ് , വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബൻ മാര്‍ട്ടിന്‍, പിആര്‍ഒ ശബരി, വിഎഫ്എക്സ് എക്സല്‍ മീർിയ, ഡിജിറ്റര്‍ പി ആര്‍ ജിഷ്ണു ശിവന്‍, സ്റ്റില്‍സ് എസ് ആര്‍ കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

14 hours ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago