Saturday, December 9, 2023
HomeMalayalamFilm Newsഒറ്റിലെ ഓരോ നഗരവും എന്ന ഗാനം റിലീസ് ചെയ്തു

ഒറ്റിലെ ഓരോ നഗരവും എന്ന ഗാനം റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിലെ ഓരോ നഗരവും എന്ന ഗാനം പുറത്ത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും തമ്മിലുള്ള നല്ല മുഹൂർത്തങ്ങൾ ആണ് പാട്ടുനിറയെ. വിനായക് ശശികുമാറിന്റെ വരികൾ പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കറാണ്. ഒറ്റ് സെപ്റ്റംബർ 8ന് റിലീസ് ചെയ്യും.

തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. സംവിധാനം ടിപി ഫെല്ലിനി. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രത്തിൽ ജാക്കി ഷ്റോഫ് മറ്റൊരു പ്രധാനതാരത്തെ അവതരിപ്പിക്കുന്നു. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്ങ്. സ്റ്റിൽസ് റോഷ് കൊളത്തൂർ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം. റോണക്സ് സേവ്യർ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം. സഹ നിർമാണം സിനിഹോളിക്സ് പി.ആർ.ഒ ആതിര ദിൽജിത്ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments