Monday, February 6, 2023
HomeMalayalamFilm Newsശ്രീനാഥ്‌ ഭാസിയും ആൻ ശീതളും ഒരുമിച്ച് എത്തുന്ന 'പടച്ചോനേ ഇങ്ങള് കത്തോളീ: ഒഫീഷ്യൽ ...

ശ്രീനാഥ്‌ ഭാസിയും ആൻ ശീതളും ഒരുമിച്ച് എത്തുന്ന ‘പടച്ചോനേ ഇങ്ങള് കത്തോളീ: ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിജിത് ബാല സംവിധാനം
ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പടച്ചോനേ ഇങ്ങള് കത്തോളീ. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ശ്രീനാഥ് ഭാസിയും ആൻ ശീതൾ ഉം ആണ്. കുടുംബ ഹാസ്യ പശ്ചാത്തലമാണ് ചിത്രത്തിലെ പ്രമേയം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. ഹാസ്യവും പ്രണയവും നർമ്മവും സംഗീതവുമൊക്കെ ഇടകലർത്തി ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് ‘മുഴുനീളെ എൻർറ്റൈയിനർ ചിത്രമെന്നാണ് അണിയറപ്രവർത്തകർ ഉറപ്പു തരുന്നത്.

ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമിക്കുന്ന നാലാമത്തെ ചിത്രംകൂടിയാണിത് ,മലയാള സിനിമയിലെ 25ലധികം പ്രമുഖനായ നടീനടന്മാർ ചേർന്നാണ് ചിത്രത്തിന് ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്.
നാദിർഷ, രമേഷ് പിഷാരടി, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, സുരഭി ലക്ഷ്മി, ബിജു മേനോൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജയ സൂര്യ,സുരാജ് വെഞ്ഞാറമ്മൂട്,  അജു വർഗീസ്, സ്വാസിക, ടിനി ടോം, പ്രശാന്ത് അലക്സാണ്ടർ, ഇർഷാദ്, ദീപക് പറമ്പോൽ, ഗോവിന്ദ് പദ്മസൂര്യ, അനു സിത്താര, തുടങ്ങി നിരവധി താരങ്ങളാണ് അണിയറ പ്രവർത്തകർക്ക് ആശംസകൾ നൽകി ക്കൊണ്ട് പോസ്റ്റർ പുറത്തു വിട്ടത്.

ചിത്രത്തിലെ പ്രമേയത്തെ ആസ്പദമാക്കി തന്നെയാണ് പോസ്റ്ററും ഒരുക്കിയിരിക്കുന്നത്. കാർട്ടൂൺ ശൈലിയിലുള്ള ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും സ്കെച്ച് ചെയ്ത് ഒരു കോമഡി പോസ്റ്ററിന്റെ രൂപത്തിലാണ് പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തിൽ  അലൻസിയർ, മാമുക്കോയ, ജോണി ആന്റണി, ശ്രുതി ലക്ഷ്മി, സുനിൽ സുഗത, ഉണ്ണിരാജ, ഷൈനി സാറ, സരസ ബാലുശ്ശേരി, തുടങ്ങി നിരവധി പേരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. രചന പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം നിർവഹിക്കുന്നത് വിഷ്ണു പ്രസാദാണ് ,എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, ആർട്ട് ഡയറക്ടർ അർക്കൻ എസ് കർമ്മയും, മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ, കോസ്റ്റ്യൂംസ് ചെയ്യുന്നത് സുജിത്ത് മട്ടന്നൂർ, എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസേഴ്സ്‌ ആന്റപ്പൻ ഇല്ലിക്കാട്ടിൽ & പേരൂർ ജെയിംസ്,‌ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നത് ഷിജു സുലേഖ ബഷീർ, അസ്സോസിയേറ്റ് ഡയറക്ടർസ് കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്, സ്റ്റിൽസ്: ലെബിസൺ ഗോപി, ഡിസൈൻസ് ഷിബിൻ സി ബാബു, പി. ആർ. ഓ വാഴൂർ ജോസ് മഞ്ജു ഗോപിനാഥ്‌ എന്നിവരാണ് ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യുന്നത് എം ആർ പ്രൊഫഷണൽ ആണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments