Saturday, April 20, 2024
HomeMalayalamFilm Newsകണ്ടതൊന്നും 'ഒറിജിനൽ' അല്ല പക്കാ VFX; ബേസിലിന്റെ പാൽതുജാൻവർ പ്രോമോ സോങ്ങിനു പിന്നിലെ രഹസ്യം പുറത്ത്

കണ്ടതൊന്നും ‘ഒറിജിനൽ’ അല്ല പക്കാ VFX; ബേസിലിന്റെ പാൽതുജാൻവർ പ്രോമോ സോങ്ങിനു പിന്നിലെ രഹസ്യം പുറത്ത്

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായെത്തുന്ന പാൽതു ജാൻവറിന്റെ ടീസർ എത്തി. മലയാളം സിനിമയിൽ ആദ്യമായാണ് ഇത്തരമൊരു ടീസർ പുറത്തിറങ്ങുന്നത്. യഥാർത്ഥ ഷോട്ടുകൾ എന്ന് പറയാൻ ഒരു സെക്കന്റ്‌ പോലുമില്ലാത്ത ടീസർ ആണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ടീസർ മുഴുവനായും 3 ഡി, 2 ഡി അനിമേഷനിലും വിഷ്വൽ എഫക്റ്റസിലും ആണ് ചെയ്തിരിക്കുന്നത്. പശു, കോഴി, പന്നി, ആട്, എരുമ തുടങ്ങിയ മൃഗങ്ങൾ എല്ലാം 3 ഡി സൃഷ്ടി. 3 ഡി അനിമേഷൻ ചെയ്തിരിക്കുന്നത് എഗ്ഗ് വൈറ്റ് വി എഫ് എക്സും 2 ഡി അനിമേഷൻ ചെയ്തിരിക്കുന്നത് യുവോണിയൻസ് ക്രീയേറ്റീവ് സ്റ്റുഡിയോയും ആണ്.

ഓണം റിലീസ് ആയി സെപ്റ്റംബർ 2ന് തീയറ്ററുകളിലെത്തുന്ന പാൽതു ജാൻവർ എന്ന ചിത്രത്തിന്റെ “എ പാൽതു ഫാഷൻ ഷോ” എന്ന ടൈറ്റിലിൽ ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കി സുഹൈൽ കോയ രചന നിർവഹിച്ച “മണ്ടി മണ്ടി” എന്ന പ്രോമോ ഗാനവും പുറത്തുവന്നു .

പാൽതു ജാൻവറിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേസിൽ ജോസഫ് ആണ്. ചിത്രം ഓണം റിലീസ് ആയി സെപ്റ്റംബർ 2ന് തീയേറ്ററുകളിൽ എത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിച്ച് നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രത്തിൽ ബേസിൽ ജോസഫ് ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.

സമീർ താഹിർ ആണ് ഛായാഗ്രഹണം. ജസ്റ്റിൻ വർ​ഗീസ് ആണ് സം​ഗീതം. കലാസംവിധാനം അജയൻ ചാലിശ്ശേരി. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. ഡി.ഒ.പി രൺദീവ്, ആർട് ​ഗോകുൽ ദാസ്, എഡിറ്റിം​ഗ് കിരൺ ദാസ്, കോസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് നിഥിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിശ്വൽ എഫക്ട് എ​​​ഗ് വെെറ്റ് വി.എഫ്.എക്സ്, ടെെറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്, എക്സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, പി.ആർ.ഒ ആതിര ദിൽജിത്ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments