Saturday, April 20, 2024
HomeMalayalamFilm Newsമറഞ്ഞിരിക്കുന്നതാര്..? സ്റ്റാന്‍ലിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

മറഞ്ഞിരിക്കുന്നതാര്..? സ്റ്റാന്‍ലിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് സ്റ്റാന്‍ലി എന്ന പേര്. ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ഈ പേര് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാണ് സ്റ്റാന്‍ലി എന്ന കാര്യത്തില്‍ വ്യക്തതയില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ പൃഥ്വിരാജോ ദുല്‍ഖര്‍ സല്‍മാനോ ആരുമാകാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആരാണ് സ്റ്റാന്‍ലിയെന്ന് കണ്ടെത്താനുള്ള വ്യാപക തിരച്ചിലിലാണ് സോഷ്യല്‍ മീഡിയ.

സിനിമാ പ്രേമികളെ ആകാംക്ഷയിലാക്കിയിരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന മൂന്ന് പോസ്റ്ററുകളാണ്. ‘സ്റ്റാന്‍ലി എവിടെ, എന്റെ സുഹൃത്ത് സ്റ്റാന്‍ലി എവിടെ, ആരെങ്കിലും എന്റെ സുഹൃത്ത് സ്റ്റാന്‍ലിയെ കണ്ടോ’ എന്നിങ്ങനെ എഴുതിയിട്ടുള്ള മൂന്ന് പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നത്. കൗതുകമുണര്‍ത്തുന്നവയാണ് മൂന്ന് പോസ്റ്ററുകളും. മമ്മൂട്ടിയാണ് സ്റ്റാന്‍ലിയെന്നാണ് ‘ഇക്ക’ ആരാധകര്‍ പറയുന്നത്. മോഹന്‍ലാലാണ് സ്റ്റാന്‍ലിയെന്ന് ‘ലാലേട്ടന്‍’ ആരാധകരും പറയുന്നു. ‘കുഞ്ഞിക്ക’യാണ് സ്റ്റാന്‍ലിയെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് പറയുന്നത്. പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടെങ്കിലും ആരാണ് സ്റ്റാന്‍ലിയെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല.

മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ഒരു ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ദൃശ്യം 3, എമ്പുരാന്‍ എന്നീ ചിത്രങ്ങളുടെ പ്രഖ്യാപനമാകാമെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ച. ഇതിന് പുറമേയാണ് വൈറലായിരിക്കുന്ന പോസ്റ്ററിലെ സ്റ്റാന്‍ലി മോഹന്‍ലാല്‍ ആണെന്ന രീതിയില്‍ പ്രചാരണം നടക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ചിങ്ങം ഒന്നിനുണ്ടാകുമെന്നാണ് അറിയുന്നത്. സ്റ്റാന്‍ലി ആരാണെന്നും സ്റ്റാന്‍ലിക്ക് പിന്നില്‍ ആരാണെന്നും അറിയാന്‍ കാത്തിരിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments