Sunday, October 1, 2023
HomeMalayalamFilm Newsകാണാതായ പാപ്പച്ചൻ ഒളിവിൽ! ഭയം നിറഞ്ഞ കണ്ണുകളുമായി പാപ്പച്ചന്‍റെ പുതിയ ചിത്രം പ്രചരിക്കുന്നു; 'പാപ്പച്ചൻ ഒളിവിലാണ്'...

കാണാതായ പാപ്പച്ചൻ ഒളിവിൽ! ഭയം നിറഞ്ഞ കണ്ണുകളുമായി പാപ്പച്ചന്‍റെ പുതിയ ചിത്രം പ്രചരിക്കുന്നു; ‘പാപ്പച്ചൻ ഒളിവിലാണ്’ എന്നുറപ്പിച്ച് സോഷ്യൽമീഡിയ!

കഴിഞ്ഞ ദിവസം കാണാതായ പാപ്പച്ചൻ ഒളിവിലെന്ന് സൂചന. മാമലക്കുന്ന് വനമേഖലയിലെ ഒരു വീടിനുള്ളിൽ നിന്നുള്ള പാപ്പച്ചന്‍റെ പുതിയൊരു ചിത്രം പുറത്തുവന്നത്തോടെയാണ് പാപ്പച്ചൻ ഒളിവിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഉണ്ടക്കണ്ണ്, വെളുത്ത നിറം, മെലിഞ്ഞ ശരീരം,അഞ്ചടി എട്ടിഞ്ച് ഉയരം, 44 വയസ്സ്, ബ്രൗൺ നിറത്തിലുള്ള ഷർട്ട് ഇവയായിരുന്നു കാണ്മാനില്ലെന്ന് കാണിച്ച് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്ന പോസ്റ്ററിലെ അടയാളങ്ങൾ. ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിൽ ഭയം നിറഞ്ഞ കണ്ണുകളുമായാണ് പാപ്പച്ചനുള്ളത്. പാപ്പച്ചനെ കാണ്മാനില്ലെന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസമെത്തിയ പോസ്റ്ററിന് പിന്നാലെ ‘പാപ്പച്ചൻ ഒളിവിലാണ്’ എന്നു പറഞ്ഞുകൊണ്ടാണ് സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്. ഈ വ്യത്യസ്തമായ പോസ്റ്റർ നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കട്ടത്താടിയിൽ ഭയചകിതനായാണ് പോസ്റ്ററിൽ പാപ്പച്ചൻ എന്ന നായക കഥാപാത്രമായെത്തുന്ന സൈജു കുറുപ്പുള്ളത്.

വനാതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന സിനിമയിൽ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സൈജു എത്തുന്നത്. ക്രൈസ്തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിൽ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന സിനിമ പാപ്പച്ചന്‍റെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളിലൂടേയും ഹൃദയസ്പർശിയായ സംഭവങ്ങളിലൂടേയും അത്യന്തം ഉദ്വേഗത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

‘പൂക്കാലം’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിച്ച് എത്തുന്ന സിനിമ കൂടിയാണ് ” പാപ്പച്ചൻ ഒളിവിലാണ്”. നവാഗതനായ സിൻ്റോ സണ്ണിയാണ് സംവിധാനം ചെയ്യുന്നത്. സിനിമാലോകത്ത് ഏതാനും വർഷങ്ങളായി സജീവ സാന്നിധ്യമായുള്ള തോമസ് തിരുവല്ല, സംവിധായകൻ ബ്ലെസി ഒരുക്കിയ കളിമണ്ണ് എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് സിനിമാലോകത്തേക്കെത്തിയത്. ‘ഓട്ടം’ എന്ന സിനിമയും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. എല്ലാം ശരിയാകും, മ്യാവൂ, മേ ഹൂം മൂസ സിനിമകളുടെ നിര്‍മ്മാതാവുമായിരുന്നു.

പാപ്പച്ചൻ ഒളിവിലാണ് സിനിമയിൽ ശ്രിന്ദയും ദർശനയും (സോളമൻ്റെ തേനീച്ചകൾ ഫെയിം) നായികമാരായെത്തുന്നു. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, ശരൺ രാജ്, ഷിജു മാടക്കര (കടത്തൽ താരൻ ഫെയിം) ശരൺ രാജ്, വീണ നായർ എന്നിവരും അഭിനയിക്കുന്നുണ്ട്. ബി.കെ.ഹരിനാരായണൻ, സിൻ്റോസണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. ശ്രീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ. കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ. മേക്കപ്പ് മനോജ് & കിരൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജർ ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പി ആർ ഓ മഞ്ജു ഗോപിനാഥ്,, സ്റ്റിൽസ് അജീഷ് സുഗതൻ, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments