Friday, April 26, 2024
HomeMalayalamജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണ് നീ!!! പ്രണയത്തിൽ പൊതിഞ്ഞ ജന്മദിന ആശംസകളുമായി ശ്രീനിഷ്

ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണ് നീ!!! പ്രണയത്തിൽ പൊതിഞ്ഞ ജന്മദിന ആശംസകളുമായി ശ്രീനിഷ്

അവതാരകയായും നടിയായും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പേളി മാണി. മുപ്പത്തി മൂന്നാം പിറന്നാൾ ആണ് ഇന്ന് താരം ആഘോഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഭർത്താവ് ശ്രീനിഷ് പ്രണയത്തിൽ പൊതിഞ്ഞ ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ഇരുവരും പിറന്നാളിന് വയനാട് യാത്ര പോയിരിക്കുകയാണ്, മകളുമൊത്ത് ഉള്ള ചിത്രങ്ങളും ആശംസകൾ അറിയിച്ചവർക്കുള്ള നന്ദിയും താരം സോഷ്യൽ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്

പിറന്നാളാശംസകൾ നൽകിക്കൊണ്ട് ശ്രീനി ഷിൻറെ വാക്കുകൾ ഇതാ: എനിക്ക് എടുക്കാൻ കഴിയുമായിരുന്ന ഏറ്റവും മികച്ച തീരുമാനമാണ് നിങ്ങളാണ്, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചത് നിങ്ങളാണ്. ജന്മദിനാശംസകൾ പോണ്ടാട്ടി നിരവധി പേരാണ് പോസ്റ്റിനു താഴെ കമൻറ് കളുമായി എത്തിയത് ,അതേസമയം പേളിയും  ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്ക് നന്ദി അറിയിച്ചിട്ടുണ്ട്.

ഭൂമിയിൽ 33 വർഷം വിജയകരമായി പൂർത്തിയാക്കി എന്റെ ജീവിതം സവിശേഷവും രസകരവുമാക്കിയ എല്ലാവർക്കും നന്ദി
ഈ ക്ലിക്കിന് നന്ദി @srinish_aravind… നിങ്ങൾ എപ്പോഴും എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കുന്നു. നിള “അമ്മേ ഇന്ന് വളരെ സണ്ണിയാണ്, എന്റെ കൊലുസു നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നു…  ഇപ്പോൾ നിനക്കുള്ള എന്റെ ജന്മദിന സമ്മാനമാണ്   “_രണ്ടു കുറിപ്പുകളും സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായത്. ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ആരാധകർ ആശംസകൾ നൽകി

RELATED ARTICLES
- Advertisment -

Most Popular

Recent Comments