Friday, March 29, 2024
HomeMalayalamFilm Newsതീയ്യേറ്റര്‍ ഓഫ് ഡ്രീംസിന്റെ പുതിയ ചിത്രം "പിങ്ക് പോലീസ് " : സംവിധാനം ഷാജി കൈലാസ്

തീയ്യേറ്റര്‍ ഓഫ് ഡ്രീംസിന്റെ പുതിയ ചിത്രം “പിങ്ക് പോലീസ് ” : സംവിധാനം ഷാജി കൈലാസ്

“കാപ്പ”ക്കു ശേഷം ഷാജി കൈലാസ്,ജി ആർ ഇന്ദു ഗോപൻ,തിയ്യേറ്റർ ഓഫ് ഡ്രീംസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “പിങ്ക് പോലീസ്.തീയ്യേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ  ചേര്‍ന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ കമ്പനിയിലെ നാലാമത്തെ ചിത്രമാണ്
“പിങ്ക് പോലീസ് “.”കടുവ”,കാപ്പ”  എന്നീ ചിത്രങ്ങളാണ് ഷാജി കൈലാസ്ൻറെ ഇനി പുറത്തിറങ്ങാനുള്ളത്.

സുരേഷ്ഗോപി കേന്ദ്രകഥാപാത്രമായി എത്തിയ ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലർ  ചിത്രമായിരിക്കും” പിങ്ക് പോലീസ് “. ഛായാഗ്രഹണം നിർവഹിക്കുന്നത്.
ശരവണൻ ആണ്.ജി ആർ ഇന്ദുഗോപൻ ചിത്രത്തിൻറെ തിരക്കഥ സംഭാഷണമെഴുതുന്നു. തെന്നിന്ത്യയുടെ മുൻനിര നടിമാരായ നയൻതാര,വിദ്യ ബാലൻ,

സാമന്ത  എന്നിവരുടെ പേരുകളാണ്
പരിഗണനയിലുള്ളത് എന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്ന പുതിയ റിപ്പോർട്ട്.ചിത്രത്തിൻറെ ഷൂട്ടിംഗ് ഈ വർഷം അവസാനം ഉണ്ടാകും .പി ആര്‍ ഒ- ശബരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments