Wednesday, April 24, 2024
HomeMalayalamഫാഷൻ അതിരു കടന്നു!!! ചാക്ക് കൊണ്ട് വസ്ത്രമുണ്ടാക്കി സോഷ്യൽ മീഡിയയെ  ഞെട്ടിച്ച് ഉർഫി ജാവേദ്

ഫാഷൻ അതിരു കടന്നു!!! ചാക്ക് കൊണ്ട് വസ്ത്രമുണ്ടാക്കി സോഷ്യൽ മീഡിയയെ  ഞെട്ടിച്ച് ഉർഫി ജാവേദ്

മിനിസ്ക്രീൻ പരമ്പരകളിലൂടെ ബിഗ് ബോസ് ഷോ യിലൂടെയും സോഷ്യൽ ശ്രദ്ധേയയായ നടിയാണ്ഉർഫി ജാവേദ്.സോഷ്യൽ മീഡിയയിൽ നടി ഏറ്റവുമധികം ശ്രദ്ധ നേടുന്നത് .വ്യത്യസ്തതരം ഫോട്ടോഷൂട്ട് കൊണ്ടാണ്.നിമിഷങ്ങൾക്കകം  പോസ്റ്റുകളും റീലുകളും ഇന്റർനെറ്റിൽ വൈറലായി മാറാറുണ്ട് ,ചിലർ  ഫാഷൻ പരീക്ഷണങ്ങളെ അഭിനന്ദിക്കുമ്പോൾ പലരും അതിന്റെ പേരിൽ ട്രോളുകൾ നിരത്തുകയും വിമർശിക്കുകയും ചെയ്യാറുണ്ട്.

ബഡേ ഭയ്യാ കി ദുൽഹനിയ, ചന്ദ്ര നന്ദിനി, മേരി ദുർഗ, ബേപ്പന്ന, ജിജി മാ തുടങ്ങി നിരവധി സീരിയലുകളിലെ വേഷങ്ങളിലൂടെ പ്രശസ്തയായ നടി, കരൺ ജോഹർ അവതാരകയായ ബിഗ് ബോസ് OTT സീസൺ 1-ലെ മത്സരാർത്ഥി ആയാണ് ഏറ്റവുമധികം ശ്രദ്ധ നേടിയത്. പിന്നീടങ്ങോട്ട് നിരവധി ആരാധകരുണ്ടായി ,ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള നടിക്ക് ഇൻസ്റ്റഗ്രാമിൽ മില്യൺ ഫോളോവേഴ്സ് ആണ് ഉള്ളത്.

താരത്തിൻറെ ഏറ്റവും പുതിയ ഫാഷൻ പരീക്ഷണം ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.  ഇത്തവണ   ചാക്കിൽ നിന്ന് നിർമ്മിച്ച വസ്ത്രങ്ങളാണ് ധരിച്ചത്. ഇത് കണ്ട് ആരാധകരും അമ്പരന്നുപോയി ,ഫാഷന്റെ പേരും പറഞ്ഞു എന്തൊക്കെ രീതിയിലുള്ള കോപ്രായങ്ങൾ ആണ് നടി കാണിച്ചുകൂട്ടുന്നത് എന്നായിരുന്നു ഒരു വിഭാഗം ആളുകൾ കമൻറുകൾ നൽകിയത് ,എന്നാൽ മറ്റു ചിലരാകട്ടെ നടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്, മിക്കപ്പോഴും ഫോട്ടോഷൂട്ടുകൾ ഗ്ലാമറസ് ലുക്കിൽ ഉള്ളവയാണ്. അതുകൊണ്ട് തന്നെ ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല ,ചാക്കിൽ ഉള്ള വേഷത്തിൽ താരം ഗ്ലാമറസായി ആണ് എത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments