Friday, April 26, 2024
HomeMalayalamവാളും പരിചയുമേന്തി വള്ളുവനാടിന്റ ധീര വനിത ഉണ്ണിയാർച്ചയായി അനുശ്രീ

വാളും പരിചയുമേന്തി വള്ളുവനാടിന്റ ധീര വനിത ഉണ്ണിയാർച്ചയായി അനുശ്രീ

മലയാളത്തിലെ പ്രിയപ്പെട്ട നടി അനുശ്രീയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്, നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ മലയാള സിനിമയിൽ അഭിനയിച്ചിട്ടുള്ള നടി ഇത്തവണ എത്തുന്നത് ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ലുക്കിലാണ്.
ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന വള്ളുവനാടിന്റ ധീര വനിത ആയ ഉണ്ണിയാർച്ചയുടെ ലുക്കിലാണ് താരം ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുന്നത്

ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിൽ സജീവമായത് ,അതിനുമുമ്പ് ഒരു റിയാലിറ്റി ഷോയിൽ വന്നിരുന്നു , ആദ്യചിത്രം ലഭിച്ചത് റിയാലിറ്റി ഷോയിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെയാണ്. പിന്നീട് അങ്ങോട്ട് നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്തു ,താരത്തിന് ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചിത്രം മോഹൻലാൽ കേന്ദ്രകഥാപാത്രമായ ജിത്തുജോസഫ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ 12 മാൻ ആയിരുന്നു.

പോസ്റ്റ് വായിക്കാം :മാമാങ്കം” എന്നത് കേരളചരിത്രത്തിന്റെ താളുകളിൽ ചിതലരിക്കാത്ത ഒരു ഓർമയാണ്….., അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന വള്ളുവനാടിന്റ ധീര വനിത ഉണ്ണിയാർച്ചയും,കടത്തനാടൻ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ്….

RELATED ARTICLES
- Advertisment -

Most Popular

Recent Comments