Tuesday, May 21, 2024
HomeMalayalamFilm News'കാത്തിരുന്ന പ്രഖ്യാപനം നാളെ' സിനിമാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി പോസ്റ്ററിൽ ഫഹദും പ്രിത്വിരാജും

‘കാത്തിരുന്ന പ്രഖ്യാപനം നാളെ’ സിനിമാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി പോസ്റ്ററിൽ ഫഹദും പ്രിത്വിരാജും

പുതിയ സിനിമകളെ കുറിച്ചുള്ള ഓരോ പ്രഖ്യാപനങ്ങളും ചലച്ചിത്ര പ്രേമികളിൽ ഉണ്ടാക്കുന്ന ആവേശം ചെറുതല്ല. സിനിമാ ആസ്വാദകരുടെ ഇഷ്ടതാരങ്ങൾ ഒന്നിക്കുകയാണെങ്കിൽ ആവേശത്തിന്റെ ആക്കം കൂടും. അത്തരത്തിൽ മലയാള സിനിമാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ഒരു പോസ്റ്ററാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്. മലയാളികളുടെ ഇഷ്ടതാരങ്ങളായ ഫഹദ് ഫാസിലിന്റെയും പൃഥ്വിരാജിന്റെയും ചിത്രം ഉൾപ്പെടുത്തിയാണ് പോസ്റ്റർ.

പ്രിയ താരങ്ങളുടെ ചിത്രത്തോടൊപ്പം ‘കാത്തിരുന്ന പ്രഖ്യാപനം നാളെ’ എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. പോസ്റ്റർ പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രേക്ഷകരുടെ ചർച്ചകൾ ചൂടുപിടിക്കുന്നുണ്ട്. ഫഹദ് ഫാസിലും പൃഥ്വിരാജും നായകന്മാരാകുന്ന ചിത്രമായിരിക്കും എന്നാണ് ചിലരുടെ വാദം, എന്നാൽ പൃഥ്വിരാജ്‌ നിർമിക്കുന്ന ചിത്രത്തിൽ ഫഹദ് നായകനാകാനും സാധ്യതയുണ്ടെന്നും ചിലർ പറയുന്നു.

മലയാള സിനിമ പ്രേമികളുടെ സ്വപ്ന-കോംബോ തന്നെയാണ് പൃഥ്വിരാജും ഫഹദ് ഫാസിലും. ഔദ്യോഗിക പ്രഖ്യാപനങ്ങളോ മറ്റ് സ്ഥിരീകരണങ്ങളോ ഇല്ലാത്തതിനാൽ അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments