ബാഹുബലിക്കും കെജിഎഫിനും ശേഷം തെന്നിന്ത്യന്‍ സിനിമകളിൽ നിന്ന് പാന്‍ ഇന്ത്യന്‍ തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പുഷ്‍പയുടെ രണ്ടാം ഭാഗമെത്തുന്നു. പുഷ്പ ദി റൂൾ എന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഹൈദരാബാദില്‍ നടന്നു, ചിത്രീകരണം അടുത്ത മാസം മുതൽ തുടങ്ങും.
രക്ത ചന്ദനം കടത്തുന്ന പുഷ്‍പരാജിന്‍റെ ജീവിതയാത്രയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദി റൈസ് പ്രമേയമാക്കിയത്. അധികാരം കയ്യടക്കുന്ന നായകന്റെ കഥയാണ് പുഷ്‍പ ദി റൂള്‍ എന്ന രണ്ടാം ഭാഗത്തിൽ. രശ്മിക മന്ദാന നായികയായെത്തുമ്പോൾ ചിത്രത്തില്‍ പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ തന്നെയാണ് എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.