Categories: MalayalamSocial Media

വധുവായി അണിഞ്ഞൊരുങ്ങി രക്ഷാ രാജു: ആശംസകളുമായി മിനിസ്ക്രീൻ ലോകം: വീഡിയോ

സ്വാന്തനം എന്ന പരമ്പരയിലൂടെ പ്രിയങ്കരിയായ രക്ഷാ രാജു അടുത്തിടെയാണ് വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത പ്രേക്ഷകരെ അറിയിച്ചത്. ഇപ്പോഴിതാ വിവാഹ ആഘോഷം ഗംഭീരമാക്കി സീരിയൽ താരം രക്ഷ രാജ് രംഗത്തെത്തിയിരിക്കുകയാണ്. വിവാഹം ഇന്ന് ആണ് നടത്തിയത്. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആണ് വിവാഹത്തിന് ചടങ്ങുകൾ നടത്തിയത് , നിരവധി ആരാധകരാണ് താരത്തിന് വിവാഹ ആശംസകളുമായി സോഷ്യൽമീഡിയയിൽ എത്തിയത്.

ബന്ധുക്കളും സുഹൃത്തുക്കള്‍ക്കുമൊപ്പം ഹൽദിയിൽ നൃത്തം ചെയ്യുന്ന വിഡിയോ താരം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവച്ചു. ഇവാൻഷി ഡിസൈൻസിൽ നിന്നുള്ള മനോഹരമായ മഞ്ഞ ലഹങ്ക ഔട്ട്ഫിറ്റ് ആണ് രക്ഷ ചടങ്ങിൽ ധരിച്ചത്.  മനോഹരമാക്കി അണിയിച്ചൊരുക്കിയത് സ്റ്റൈലിസ്റ്റ് അനു ഫാത്തിമയാണ്.  വേദിയും മഞ്ഞ ആയിരുന്നു.  ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ചടങ്ങിൽ നൃത്തംചെയ്യുന്ന വീഡിയോ വൈറൽ ആയിട്ടുണ്ട്, വരൻ അർക്കജും രക്ഷയ്ക്കൊപ്പം നൃത്തം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ സേവ് സേവ് ദ ഡേറ്റ് ചിത്രങ്ങളും പങ്കുവെച്ചത്. താരത്തിന്റെ സേവ് ദ് ഡേറ്റും നേരത്തെ വൈറലായിരുന്നു.

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇരുകയ്യും നീട്ടി സ്വീകരിച്ച ജനപ്രിയ പരമ്പരയാണ് സാന്ത്വനം. സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ആണ് മലയാളത്തിൽ ശ്രദ്ധ നേടിയത് ,മോഡലിങ്ങിലും സജീവമാണ്.  വിവാഹത്തിന് ശേഷം താരം അഭിനയരംഗത്ത് തുടരും എന്ന വാക്ക് നൽകിയിട്ടുണ്ട് .

ICG Malayalam

Recent Posts

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 മുതൽ നെറ്റ്ഫ്ലിക്സിൽ !

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…

2 months ago