മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ആക്ഷൻ ചിത്രം ‘ആർ ഡി എക്‌സ്’ പൂജ കൊച്ചിയിൽ നടന്നു

ആഗോളപ്രേക്ഷകർക്ക് മുന്നിൽ മലയാള സിനിമയെ എത്തിച്ച മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ആക്ഷൻ ചിത്രം ആർ ഡി എക്സിന്റെ പൂജ ചടങ്ങ് ഇന്ന് കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന R D X (റോബർട്ട് ഡോണി സേവ്യർ) എന്ന പുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ നഹാസ് ഹിദായത്താണ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിങ്ങനെ പ്രേക്ഷകപ്രിയ താരങ്ങൾ അണിനിരക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുന്നതാണ്. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, പി ആർ ഒ – വാഴൂർ ജോസ്, ശബരി.

ലാൽ, മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യൻ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. എഡിറ്റർ – റിച്ചാർഡ് കെവിൻ, ഛായാഗ്രഹണം – അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം – സാം സി എസ്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ – പ്രശാന്ത് മാധവ്, പി ആർ ഓ – ശബരി.

Hot this week

Kalyani Priyadarshan

Kalyani Priyadarshan Photos Stills Gallery | Actress Kalyani Priyadarshan...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img