ആന്റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ‘ലൈല’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. “പൂമരം”, “എല്ലാം ശരിയാകും” എന്നീ സിനിമകൾക്ക് ശേഷം ഡോ.പോൾസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് മുഴുനീളെ കാമ്പസ്സ് ചിത്രമാണ് “ലൈല”. ഛായാഗ്രഹണം -ബബ്ലു. ഒരു കോളേജ് വിദ്യാർത്ഥിയായിട്ടാണ് ആന്റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. നവാഗതനായ അനുരാജ് ഒ.ബി കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ചിത്രം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ആന്റണിക്കൊപ്പം ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, നന്ദന രാജൻ,ശിവകാമി, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം-അങ്കിത്ത് മേനോൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, പി ആർ ഒ-ശബരി.
Recent Comments