Categories: Film NewsMalayalam

തന്റെ പുതിയ ചിത്രം ‘സബാഷ് ചന്ദ്രബോസ്’ കാണാന്‍ പ്രേക്ഷകരെ നേരിട്ടെത്തി ക്ഷണിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം സബാഷ് ചന്ദ്രബോസ് റിലീസിന് ഒരുങ്ങുകയാണ്. ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കം എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്.

ആദ്യ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു മുഴുനീള കോമഡി ചിത്രവുമായിട്ടാണ് വിസി അഭിലാഭ് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്ത് വന്ന പോസ്റ്ററുകളും ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലര്‍ എത്തിയതോടെ മലയാള സിനിമ പ്രേക്ഷകര്‍ സിനിമക്കായി കാത്തിരിക്കുകയാണ്.ഒരു മുഴുനീള കോമഡി ചിത്രമാകും സിനിമ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ഇപ്പോഴിത പ്രേക്ഷകരെ സിനിമ കാണാന്‍ നേരിട്ട് ക്ഷണിച്ച് എത്തിയിരിക്കുകയാണ് സിനിമയിലെ നായകനായ വിഷ്ണു ഉണ്ണികൃഷ്ണന്‍.എളങ്കുന്നപ്പുഴ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ എത്തിയ വിഷ്ണു, അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും നേരിട്ട് ക്ഷണിച്ചു. വിഷ്ണു തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വിവരം പങ്കുവച്ചിരിക്കുന്നത്.

ഭൂലോകത്തിന്റെ സ്പന്ദനം നിറഞ്ഞ ചിരിയിലാണെന്ന് എളങ്കുന്നപ്പുഴ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍. നല്ല ഹാസ്യത്തിന്റെ ഫോര്‍മുലയുമായി ഓഗസ്റ്റ് 5ന് തിയേറ്ററുകളിലെത്തുന്ന സബാഷ് ചന്ദ്രബോസ് സിനിമ കാണാന്‍ എളങ്കുന്നപ്പുഴ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമുണ്ടാകും, നിങ്ങളുമുണ്ടാകില്ലേ? എന്നാണ് വീഡിയോ പങ്കുവച്ച് വിഷ്ണു കുറിച്ചിരിക്കുന്നത്.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പമുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. കൂടാതെ മറ്റ് നിരവധി പ്രേക്ഷകരെയും സിനിമ കാണാനായി വിഷ്ണു നേരിട്ടെത്തി ക്ഷണിച്ചു. ഇതിന്റെ വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ‘ഞങ്ങള്‍ ഉണ്ടാകും, നിങ്ങളും ഉണ്ടാകില്ലേ ?’ എന്നാണ് പ്രേക്ഷകര്‍ വീഡിയോയില്‍ പറയുന്നത്.

സിനിമയുടെ വ്യത്യസ്തമായ പ്രമോഷന്‍ തന്ത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. വിസി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജുറാസിക് പാര്‍ക്ക് അടക്കമുള്ള വിദേശ സിനിമകള്‍ കേരളത്തിലെത്തിച്ച ക്യാപ്പിറ്റല്‍ സ്റ്റുഡിയോസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിയ്ക്കുന്നത്.

സ്‌നേഹ പാലിയേരി ആണ് ചിത്രത്തിലെ നായിക. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി മോഹന്‍, ഭാനുമതി പയ്യന്നൂര്‍, മുഹമ്മദ് എരവട്ടൂര്‍, ബാലു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഉണ്ട’, ‘സൂപ്പര്‍ ശരണ്യ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിത്ത് പുരുഷന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം ആഗസ്റ്റ് 5ന് തീയറ്ററില്‍ എത്തും.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

3 days ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

3 days ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

4 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

4 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago