Categories: Film NewsMalayalam

ഉറക്കമുണർന്ന് എഴുന്നേറ്റത് നിഗൂഢ ഭൂമിയിൽ! യശോദയായി സമാന്ത

തെന്നിന്ത്യന്‍ നടി സമാന്ത കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് യശോധ. ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടുകൊണ്ടായിരുന്നു പുതിയ ചിത്രത്തിലെ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. ഹരി-ഹരീഷ് എന്നിവരാണ് ചിത്രത്തിൻറെ സംവിധായകര്‍. ശ്രീദേവി മൂവിസിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദാണ് നിര്‍മ്മാണം നിർവഹിക്കുന്നത്, സമാന്ത ക്കൊപ്പം തെന്നിന്ത്യയിലെ മികച്ച താരങ്ങൾ താരത്തിനൊപ്പം അണിനിരക്കുന്നുണ്ട്.

സാമന്തയ്‌ക്കൊപ്പം വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയ താരങ്ങളും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു.

‘ഫാമിലി മാന്‍ 2’ എന്ന വെബ് സീരീസിലൂടെ സമാധിക്ക് നിരവധി പാൻ ഇന്ത്യൻ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ ഈ ചിത്രം വലിയ രീതിയിൽ തരംഗം സൃഷ്ടിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്, ചിത്രത്തിൻറെ 80% ഷൂട്ടിംഗ് അവസാനിച്ചു. ഇനി ഹൈദരാബാദില്‍ ജൂണ്‍ ആദ്യ ആഴ്ച വരെ ചിത്രീകരണം ഉണ്ടാകും എന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തെ സ്പെഷ്യൽ എഫക്ട് കളും ഉണ്ട്. തെലുങ്ക് തമിഴ് ഹിന്ദി കന്നഡ മലയാളം തുടങ്ങിയ ഭാഷകളിൽ എല്ലാം ഒരേ സമയം തന്നെ ആഗസ്റ്റ് 18നാണ് യശോദാ എന്ന ചിത്രം റിലീസ് ചെയ്യണം എന്നാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത് .

സംഗീതം നിർവഹിക്കുന്നത് മണിശര്‍മ്മ, സംഭാഷണങ്ങള്‍ എഴുതിയത് പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികള്‍ ചന്ദ്രബോസ്, രാമജോഗിയ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രവർത്തിക്കുന്ന ഹേമാംബര്‍ ജാസ്തി, ക്യാമറ കൈകാര്യം ചെയ്യുന്നത് എം.സുകുമാര്‍, എന്നിവരാണ്.

ICG Malayalam

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

7 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago