Categories: Film NewsMalayalam

ആദ്യ ദിവസം തന്നെ തിരിച്ചു പോയാലോന്ന് മഞ്ജു ആലോചിച്ചിരുന്നു എന്നതാണ് സത്യം: സനൽ കുമാർ ശശിധരന്റെ വാക്കുകളെ പൊളിച്ചടുക്കി കല സംവിധായകൻ

മഞ്ജുവാര്യരും  ഒരുകൂട്ടം പുതുമുഖങ്ങളെയും അണിനിരത്തി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു കയറ്റം. 12 പാട്ടുകളും ഉൾപ്പെടുത്തിയ സിനിമയുടെ വാർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ ഭൂരിഭാഗം  ഷൂട്ട് ചെയ്തിരുന്നത് മനാലിലും തണുപ്പും നിറഞ്ഞ പ്രദേശങ്ങളിലും ആയിരുന്നു. കഴിഞ്ഞദിവസം ചിത്രവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സനൽ കുമാർ ശശിധരൻ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു

കാഴ്ച-നിവ് ഓഫീസ് കെട്ടിടത്തിൽ ദുരൂഹമായി എന്തൊക്കെയോ നടക്കുന്നു എന്ന അനുമാനത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിൽ ഒരു വലിയ ക്രൈമും സ്ത്രീകളെ ട്രാപ്പ് ചെയ്യുന്ന ഒരു അധോലോക നെറ്റ്വർക്കും ഉൾപ്പെട്ടിട്ടുണ്ട് എന്ന് തനിക്ക് സംശയമുണ്ടായപ്പോൾ ഞാൻ ഓഫീസ് വിട്ടു. അവിടെയുണ്ടായിരുന്ന വിരലിൽ എണ്ണാവുന്ന ചിലരെയൊഴികെ ആരെയും എനിക്ക് വിശ്വാസം വരാത്തതിനാൽ ഞാനിക്കാര്യം അവിടെയുണ്ടായിരുന്ന ആരുമായും സംസാരിക്കാൻ നിൽക്കാതെ ഡിജിപിക്ക് ഒരു പരാതി അയക്കുകയായിരുന്നു ചെയ്തത് എന്നും മഞ്ജുവാര്യരും ആയി ബന്ധപ്പെട്ട ചിത്രത്തെക്കുറിച്ചുള്ള കാര്യങ്ങളും സനൽകുമാർ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്താൻ എന്നാൽ ഇപ്പോഴിതാ കലാസംവിധായകൻ സനൽകുമാർ എഴുതിയ പൊളിച്ചടുക്കി കൊണ്ട് വിശദാംശം വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്

കുറിപ്പ്:കയറ്റം സിനിമയും ആയി ബന്ധപെട്ടു സംവിധായകൻ സനൽ കുമാർ ശശിധരൻ ഇട്ട പോസ്റ്റ്‌ വായിച്ചു.കയറ്റം സിനിമയിൽ കലാസംവിധായകൻ ആയി ഞാൻ വർക്ക്‌ ചെയ്തിരുന്നു. niv art മൂവീസ് ന്റെ ആദ്യ സിനിമ മുതൽ കൂടെ സഹകരിക്കുന്ന ഒരാൾ എന്ന നിലയിൽ കയറ്റം സിനിമയുടെ തുടക്കം മുതൽ ഞാൻ ഉണ്ടായിരുന്നു. സനലുമായി ആദ്യസിനിമ മുതലേ ഉള്ള ബന്ധം വെച്ച് പലരും ഇപ്പോൾ ഉള്ള സനൽ ഇളക്കി വിടുന്ന ഓരോ ആരോപണങ്ങളിൽ എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. ഒന്ന് പറഞ്ഞു കൊള്ളട്ടെ, സനൽ സ്വന്തലാഭത്തിനായി നടത്തുന്ന എല്ലാത്തിലും എനിക്ക് പ്രതികരിക്കേണ്ട ആവശ്യമില്ല. വളരെ പരിമിതമായ സാഹചര്യങ്ങളിൽ ഷൂട്ട്‌ ചെയ്ത ഒരു സിനിമയിൽ സഹകരിച്ച എല്ലാവർക്കും ഉണ്ടായേക്കുന്ന രീതിയിൽ ഉള്ള പരാമർശങ്ങൾ കുറെ നാളായി സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും വരുന്നത് പലരും ചൂണ്ടികാണിച്ചിട്ടും പ്രതികരിക്കാതെ ഇരുന്നത് ഇല്ലാത്ത വിഷയങ്ങളിൽ എന്തിനു പ്രതികരിക്കണം എന്നത് ആയിരുന്നു. എന്നാൽ ഇനിയും മിണ്ടാതെ  ഇരുന്നാൽ അത്‌ കയറ്റം സിനിമയുടെ ക്രൂ വിനോട് ഉള്ള നന്ദികേടും, നുണപ്രചരണം നടത്തുന്ന ഒരാൾക്ക് വഴങ്ങലും ആകുമെന്ന് ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ്.

സനൽ പറഞ്ഞത് പോലെ, കയറ്റം സിനിമയുടെ ക്രൂ മുഴുവൻ താമസിച്ചത് ടെൻറ്റുകളിൽ ആയിരുന്നു. നല്ല ഹോട്ടലുകൾ ഉള്ള മനാലിയിൽ അടക്കം. എന്റെ അറിവിൽ പെട്ടിടത്തോളം ആദ്യ ദിവസം തന്നെ തിരിച്ചു പോയാലോ എന്ന് മഞ്ജു ആലോചിച്ചിരുന്നു എന്നതാണ് സത്യം. സൗകര്യങ്ങൾ മാത്രമായിരുന്നില്ല പ്രശ്നം – തീരെ പരിചയം ഇല്ലാത്ത ക്രൂ, മുഖ്യധാരസിനിമയിൽ വർക് ചെയ്യാത്ത കുറെ പുതുമുഖങ്ങൾ, ഇതു വരെ ചെയ്തു വന്ന പറ്റെർണിൽ നിന്നും തികച്ചും വ്യത്സ്തമായ ഷൂട്ടിംഗ് രീതികൾ അങ്ങിനെ പലതും അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. ഒരു സ്ത്രീ തനിച് ഒരു ടെൻറ്റിൽ താമസിപ്പിക്കുന്നതിലെ റിസ്ക് ഒഴിവാക്കാൻ പ്രൊഡ്യൂസർ സൈഡ് ൽ നിന്നും എടുത്ത തീരുമാനം ആയിരുന്നു മഞ്ജു വിനു വലിയ ടെൻറ്റും അതിൽ മഞ്ജുവിന്റെ കൂടെ വന്നവരും എന്നത്. ഒരു ടെൻറ്റിൽ മൂന്നും നാലും പേര് അഡ്ജസ്റ് ചെയ്ത് കഴിഞ്ഞത് ചിലവ് ചുരുക്കലിന്റെ കൂടി ഭാഗം ആയിട്ടായിരുന്നു- ഇതൊക്കെ സനൽ കൂടെ അറിഞ്ഞു മഞ്ജു വാര്യരെ കൺവിൻസ് ചെയ്യിപ്പിച്ചു ചെയ്ത കാര്യമാണ്.  അതിൽ എന്തോ നിഗൂഢത ഉണ്ടായിരുന്നു എന്നൊക്കെ ഇപ്പോൾ ആരോപിക്കുന്നത് തികച്ചും മലീമസമായ ഒരു മനസ്സിന്റെ തോന്നലുകൾ മാത്രം ആണ്.

മനാലിയിൽ നിന്നും ചത്രു എന്നാ സ്ഥലത്തേക്ക് പോയപ്പോൾ സൗകര്യങ്ങൾ വീണ്ടും പരിമിതപെട്ടു. അവിടെയും മഞ്ജു വാര്യർ ഒരു പരാതിയും ഇല്ലാതെ സിനിമയ്ക്കായി പൂർണ്ണമനസ്സോടെ ജോലി ചെയ്തു എന്നാണ് ക്രൂവിൽ ഉള്ള എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുള്ളത്.സ്വന്തം ആവശ്യങ്ങൾക്കായി മറ്റുള്ളവരെ മാനിപ്പുലേറ്റ് ചെയ്യുന്ന ഒരാൾക്ക് തന്റെ സൗകര്യത്തിനു പുതിയഒരാൾ മാനിപ്പുലേറ്റ് ചെയ്യപ്പെടാൻ തയ്യാറാവാത്തതിൽ ഉള്ള നൈരാശ്യം മാത്രമാണ് സംവിധായകന്റെ എഴുത്തിൽ ഞാൻ കാണുന്നത്.സനൽ, നിങ്ങൾ സിനിമകൾ ചെയ്യുന്നത് തുടരുക.  ഇപ്പോഴത്തെ നിങ്ങളുടെ ഡീറ്റെക്റ്റീവ് പണികളും ഗൂഡാലോചനനിരീക്ഷണവും മൈലേജിനായി നടത്തുന്ന ഇമ്മാതിരി ചീപ് ആരോപണങ്ങളും വളരെ പരിഹാസ്യമാണ്.   കൊച്ചു സിനിമകളോടു സഹകരിക്കാൻ തയ്യാറാകുന്ന മെയിൻസ്ട്രീം അഭിനേതാക്കളെ ഇനി വരാൻ ഇരിക്കുന്ന സംവിധായകർക്ക് അപ്രോച് ചെയ്യാൻ പറ്റാത്ത വിധം അകറ്റാതെ ഇരിക്കുകക്രൂ ഏകദേശം മുഴുവനും പുതിയ ആൾക്കാർ ആയിരുന്നു. Renumeration ഉം സൗകര്യങ്ങളും കുറവായിരിക്കും എന്ന് എല്ലാവരോടും  നേരത്തെ പറഞ്ഞിരുന്നു. അത് കൊണ്ടു തന്നെ ആ കാര്യത്തിൽ ക്രൂവിൽ ആർക്കും വിയോജിപ്പ് ഉണ്ടായിരുന്നില്ല.
ഇത്രയും വലിയ വെളിപ്പെടുത്തലുകൾ നടത്തുന്ന സനലിനോടു ഒരു അപേക്ഷ കൂടിയുണ്ട് . പതിനായിരത്തിനും ഇരുപത്തിഅയ്യായിരത്തിനും ഈ സിനിമയിൽ വർക് ചെയ്ത ആക്ടർസ് നോടും അസിസ്റ്റന്റ്സ് നോടും ഈ സിനിമ യ്ക്ക് സനൽ പറ്റിയ പ്രതിഫലം അദ്ദേഹം ഒന്ന് വെളിപ്പെടുത്തണം എന്നാണ് എന്റെ ഒരു ആഗ്രഹം.

#kayattam #ManjuWarrier

ICG Malayalam

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

6 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago