Thursday, April 25, 2024
HomeMalayalamFilm Newsപലർക്കും അഹങ്കാരി , എങ്ങനെ പെരുമാറുന്നു എന്നനുസരിച്ചിരിക്കും തിരിച്ചുള്ള മറുപടി : മീരാജാസ്മിനെ കുറിച്ച്...

പലർക്കും അഹങ്കാരി , എങ്ങനെ പെരുമാറുന്നു എന്നനുസരിച്ചിരിക്കും തിരിച്ചുള്ള മറുപടി : മീരാജാസ്മിനെ കുറിച്ച് സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാടിന് ഏറ്റവും പുതിയ ചിത്രം മകൾ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട നടൻ ജയറാമും മീരാ ജാസ്മിനും ദേവിക സഞ്ജയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്നു. നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീരാ ജാസ്മിൻ മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്.  ആ വാർത്തയാണ് ചിത്രത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഏറ്റവും വലിയ സന്തോഷവാർത്ത. ആരാധകർ വളരെ ആകാംക്ഷയോടെ കൂടി തന്നെയാണ് മീരാജാസ്മിൻ ചിത്രം കാത്തിരിക്കുന്നത്

ജയറാമിൻറെ ഭാര്യയുടെ വേഷത്തിലാണ് മീരാജാസ്മിൻ  ചിത്രത്തിലെത്തുന്നത്, ദേവിക സഞ്ജയ് ഇരുവരുടെ മകളായി വേഷമിടുന്നു. കുടുംബ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിൻറെ  സംവിധാനം നിർവഹിക്കുന്നത് സത്യൻ അന്തിക്കാടാണ് . അദ്ദേഹത്തിൻറെ അഞ്ചാമത്തെ ചിത്രത്തിലാണ് മീരാജാസ്മിൻ അഭിനയിക്കുന്നത്. രസതന്ത്രം ,അച്ചുവിൻറെ അമ്മ തുടങ്ങി നിരവധി ചിത്രങ്ങളിൽ സത്യൻ അന്തിക്കാടിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മീരാജാസ്മിനെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

പല സംവിധായകർക്കും അണിയറപ്രവർത്തകർക്കും മീരാജാസ്മിനെ കുറിച്ച് പല അഭിപ്രായങ്ങളുണ്ട് ,പലരും അവരെ അഹങ്കാരി എന്ന് വിളിക്കാറുണ്ട് ,പക്ഷേ  ലൊക്കേഷനിൽ വന്നു കഴിഞ്ഞാൽ  പ്രിയപ്പെട്ട വ്യക്തികളിലൊരാളാണ് മീരാജാസ്മിൻ എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു .പലരും അഹങ്കാരി എന്നാണ് അവരെ വിളിക്കാറ് ,സെറ്റിൽ വന്നുകഴിഞ്ഞാൽ താൻ അവരോട് വളരെ  സ്നേഹമുള്ള രീതിയിൽ മാത്രമെ പെരുമാറാള്ളു,  കുടുംബത്തിലെ ഒരംഗത്തെ പോലെ ആണ്  കാണുന്നത് ആ സ്നേഹം ആണ് അവർ തിരിച്ചു തരുന്നത് എന്നും സത്യൻഅന്തിക്കാട് കൂട്ടി ച്ചേർത്തു.ഒരിക്കലും മീരാജാസ്മിന്റെ പേഴ്സണൽ കാര്യങ്ങളിലേക്ക് താൻ കടക്കാറില്ല, അതുകൊണ്ടുതന്നെ തങ്ങൾ ഇരുവരും വ്യക്തിപരമായി അകൽച്ച  ഇതുവരെ ഉണ്ടായിട്ടില്ല എന്നും സത്യൻ അന്തിക്കാട് അഭിമുഖത്തിലൂടെ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments