Saturday, April 27, 2024
HomeMalayalamഅമ്മയ്ക്കും മകനും ഒരേ പിറന്നാൾ ദിവസം!!! രണ്ടാമതും അമ്മയായി ശാലു കുര്യൻ

അമ്മയ്ക്കും മകനും ഒരേ പിറന്നാൾ ദിവസം!!! രണ്ടാമതും അമ്മയായി ശാലു കുര്യൻ

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ശാലു കുര്യൻ.തട്ടിയും മുട്ടിയും എന്ന പരമ്പരയിലൂടെയാണ് താരം ഏറ്റവുമധികം ശ്രദ്ധ നേടിയത്. പരമ്പരയിലെ വിധു എന്ന കഥാപാത്രം വളരെ തന്മയത്വത്തോടെ കൂടിയാണ് ശാലു അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ആരാധകർക്കായി താരം ഏറ്റവും സന്തോഷം നിറഞ്ഞ ഒരു വാർത്ത പങ്കുവയ്ക്കുകയാണ്.

രണ്ടാമതും അമ്മയായി എന്നാണ് താരം പറയുന്നത്. മകനാണ് ജനിച്ചിരിക്കുന്നത്, കുഞ്ഞ് ജനിച്ച ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്, തൻറെ പിറന്നാൾ ദിവസം തന്നെയാണ് തൻറെ മകനും ജനിച്ചിരിക്കുന്നത്. തനിക്ക് ഈ ലോകത്തിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ സമ്മാനമാണ് ഇതെന്നും ശാലു സോഷ്യൽ മീഡിയയിലൂടെ എഴുതി. മിനിസ്ക്രീൻ പ്രേക്ഷകർ അടക്കം നിരവധി പേരായിരുന്നു താരത്തിന് ആശംസകളുമായി രംഗത്തെത്തിയത് .ഒരു അപൂർവ ഭാഗ്യമാണ് എന്നായിരുന്നു ആരാധകരും കമൻറുകൾ നൽകിയത് .അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും അറിയിച്ചു. കുഞ്ഞിൻറെ പേര് താരം വെളിപ്പെടുത്തിയിട്ടില്ല. താരത്തിന് ഒരു മകൻ കൂടിയുണ്ട്.

സോഷ്യൽ മീഡിയയിൽ നടി വളരെയധികം സജീവമാണ്, എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്, എന്നാൽ ഗർഭിണിയായ വാർത്ത താരം പ്രേക്ഷകരെ അറിയിച്ചിരുന്നില്ല .കുഞ്ഞു ജനിച്ച ദിവസമാണ് താരം ഈ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത് .അതുകൊണ്ടുതന്നെ ആരാധകരും വലിയ സന്തോഷത്തിലാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments