Categories: Film NewsMalayalam

സോഷ്യൽ മീഡിയയിൽ വൈറലായ ലോൺലി സുമയുടെ ഡാൻസിന് പിന്നിലെ സത്യകഥ പറഞ്ഞു ഷീലു എബ്രഹാം

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്ന ഒരു വീഡിയോയുണ്ട്. സ്വപ്‍ന സുന്ദരി എന്ന പാട്ടിനു നടി ഷീലു എബ്രഹാം ചുവടുകൾ വയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. പാട്ടിനൊപ്പം ഷീലു കാഴ്ച വയ്ക്കുന്ന സ്റ്റെപ്പുകളിലെ കൗതുകം തന്നെയാണ് അതിനെ വൈറൽ ആക്കിയത്. എന്നാൽ ഈ വീഡിയോ ആദ്യം പുറത്ത് വന്നത്, ഇൻസ്റ്റാഗ്രാമിലെ ലോൺലി സുമ എന്നൊരു അക്കൗണ്ടിൽ നിന്നാണ്. ആരാണ് ഈ ലോൺലി സുമ?. എന്താണ് ഷീലുവും ലോൺലി സുമയുമായുള്ള ബന്ധം?

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന സിനിമയിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ലോൺലി സുമ. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഒക്കെ പോസ്റ്റ് ചെയ്തു വൈറൽ ആകാൻ ശ്രമിക്കുന്ന ഒരാളാണ് സുമ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറ പ്രവർത്തകർ ലോൺലി സുമയെന്ന പേരിൽ ഒരു അക്കൗണ്ട് സൃഷ്ടിച്ചിരുന്നു. ആ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നത്.

വീഡിയോ വൈറൽ ആയതോടെ ഈ വീഡിയോയെ കുറിച്ചുള്ള ചോദ്യങ്ങൾ തനിക്ക് നേരെ ഒരുപാട് വരുന്നുണ്ടെന്നു ഷീലു എബ്രഹാം പറയുന്നു.” വീഡിയോ വാട്സ്ആപിൽ കിടന്നു കറങ്ങുകയാണ്, അമേരിക്കയിൽ നിന്നു പോലും പലരും വിളിച്ചു ചോദിച്ചു ‘ ഷീലു പറയുന്നതിങ്ങനെ.

ഏതായാലും സിനിമയുടെ പ്രൊമോഷൻ പ്ലാൻ വർക്ക്‌ ആയി എന്നുള്ള സന്തോഷത്തിലാണ് അണിയറക്കാർ. ഇന്നത്തെ കാലത്തു തീയേറ്ററുകളിലേക്ക് പ്രേക്ഷകർ എത്തണമെങ്കിൽ സിനിമയുടെ മാർക്കറ്റിംഗ് തന്ത്രങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷികമാണ്. ലക്കി സ്റ്റാർ എന്ന ഹിറ്റ്‌ സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ. ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗുരു സോമസുന്ദരവും ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്നു.സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥൻ ഛായാ​ഗ്രഹണവും കൈലാസ് മേനോൻ സം​ഗീത സംവിധാനവും നിർവഹിക്കുന്നു.

പശ്ചാത്തല സംഗീതം – ഗോപി സുന്ദർ എഡിറ്റിംഗ് ഷമീർ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്.
മേയ്ക്കപ്പ് – റോണക്സ് സേവിയർ . ഡിജിറ്റൽ മാർക്കറ്റിംഗ് – എന്റർടൈന്മെന്റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. കിഷോർ വാരിയത്ത് USA, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്.വാർത്താപ്രചരണം -ജിനു അനിൽകുമാർ

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 days ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 days ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

4 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

4 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago