Friday, April 26, 2024
HomeMalayalamFilm Newsഇടതുപക്ഷ നേതാവായി ശ്രീനാഥ് ഭാസി ! 'പടച്ചോനേ ഇങ്ങള് കാത്തോളീ' നവംബർ 24 വ്യാഴാഴ്ച മുതൽ

ഇടതുപക്ഷ നേതാവായി ശ്രീനാഥ് ഭാസി ! ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ നവംബർ 24 വ്യാഴാഴ്ച മുതൽ

ഇടതുപക്ഷ നേതാവായി ശ്രീനാഥ് ഭാസി എത്തുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ നവംബർ 24 വ്യാഴാഴ്ച മുതൽ തിയറ്ററുകളിലെത്തും. നർമ്മം, പ്രണയം, രാഷ്ട്രീയം എന്നിവക്ക് പ്രധാന്യം നൽകി ഒരുക്കിയ ചിത്രം ബിജിത്ത് ബാലയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ‘ക്ലീൻ യു’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘വെള്ളം’, ‘അപ്പൻ’ എന്നീ സിനിമകളുടെ നിർമ്മാതാക്കളായ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പ്രദീപ് കുമാർ കാവുംന്തറയാണ്.

വിഷ്‍ണു പ്രസാദ് ഛായാഗ്രാഹണവും ​ഷാൻ റഹ്‍മാനാണ് സം​ഗീതവും നിർവ്വഹിച്ച ചിത്രത്തിൽ ആൻ ശീതളാണ് നായിക. ​ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, മാമുക്കോയ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, മൃദുല, എന്നിവരാണ് മറ്റ് താരങ്ങൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments