സിനിമാ പ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് രചനയും, സംവിധാനവും നിർവഹിക്കുന്ന #SSMB28 എന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്. 2023 ഏപ്രിൽ 28-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. വ്യത്യസ്‌തമായ ഒരു ആക്ഷൻ എന്റർടെയ്‌നറായിട്ട് ഒരുക്കുന്ന ചിത്രത്തിൽ മഹേഷ് ബാബു സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ടോളിവുഡിലെ തന്നെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഹരിക ആൻഡ് ഹാസിൻ ക്രിയേഷൻസിന് കീഴിൽ എസ് രാധാകൃഷ്ണ (ചൈന ബാബു) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ അതിവേഗം പുരോഗമിക്കുകയാണ്. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു തിരക്കഥയാണ് ത്രിവിക്രം ചിത്രത്തിനായി തയ്യാറാക്കുന്നത്.
ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ദേശീയ അവാർഡ് ജേതാവായ നവിൻ നൂലിയാണ്, കലാസംവിധാനം എ എസ് പ്രകാശ്. പ്രശസ്‌ത സംഗീത സംവിധായകൻ എസ് തമൻ, സംഗീതവും ഛായാഗ്രാഹണം പി എസ് വിനോദും നിർവഹിക്കുന്നു. പി ആർ ഓ ശബരി