‘വെള്ളിത്തിര പ്രൊഡക്ഷൻസ്’ നിർമ്മിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഓഗസ്റ്റ് 17ന് നടൻ ആസിഫലിയുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കി . ഒരു വാട്സ്ആപ്പ് കൂട്ടായ്മ നിർമ്മിക്കുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ജനപ്രീതിയും,കലാമൂല്യവുമുള്ള ഒട്ടേറെ പ്രമുഖ അവാർഡുകൾ വാരിക്കൂട്ടിയ കാക്ക എന്ന ഷോർട്ട് ഫിലിമിനു ശേഷം വെള്ളിത്തിര പ്രൊഡക്ഷൻസ് നിർമ്മിച്ച് അജു അജീഷ് സംവിധാനവും എഡിറ്റിങ്ങും നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ,മോഷൻ പോസ്റ്ററുകൾ എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിൽ വെച്ചു നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകനും,’മാക്ട’ചെയർമാനുമായ ശ്രീ.മെക്കാർട്ടിൻ പുറത്തിറക്കി. ചടങ്ങിൽ പ്രശസ്ത സംവിധായകരായ ശ്രീ.സന്തോഷ് വിശ്വനാഥ്, ശ്രീ.ബോബൻ സാമുവൽ, തിരക്കഥാകൃത്ത് രാജേഷ് വർമ്മ, മ്യൂസിക് ഡയറക്ടർ ശ്രീ.രതീഷ് വേഗ എന്നിവർ സന്നിഹിതരായിരുന്നു.
പ്രൊജക്ട് ഡിസൈനർ അൽത്താഫ് പി.ടി. ഛായാഗ്രഹണം ഷിജു എം ഭാസ്‌കർ, രചന അജു അജീഷ് & ഷിനോജ് ഈനിക്കൽ, അഡിഷണൽ സ്ക്രീൻപ്ലേ ഗോപിക കെ ദാസ്,സംഗീതം എബിൻ സാഗർ,ഗാനരചന അനീഷ് കൊല്ലോളി, പ്രൊഡക്ഷൻ കൺട്രോളർ ഷിഹാബ് വെണ്ണല, കലാസംവിധാനം സുബൈർ പാങ്ങ്, കാസ്റ്റിംഗ് ഡയറക്ടർ സൂപ്പർ ഷിബു, മേക്കപ്പ് വിജേഷ് കൃഷ്ണൻ & ജോഷി ജോസ്, കോസ്റ്റ്യൂം ആര്യ ജയകുമാർ, അസോസിയേറ്റ് ഡയറക്ടർ മുർഷിദ് അസീസ്, അസോസിയേറ്റ് എഡിറ്റർ വിപിൻ നീൽ,അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് ആദിൽ തുളുവത്ത്, വിഷ്ണു വസന്ത & വൈഷ്ണവ് എസ് ബാബു, റീ-റെക്കോർഡിങ്ങ് മിക്സ് ഔസേപ്പച്ചൻ വാഴക്കാല, സൗണ്ട് ഡിസൈനർ റോംലിൻ മലിച്ചേരി, ടൈറ്റിൽ അനിമേഷൻ ഡ്രീം സെല്ലേഴ്‌സ്, സ്റ്റിൽസ് യൂനുസ് ഡാക്‌സോ & വി. പി. ഇർഷാദ്, പി ആർ ഓ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ ഗോകുൽ എ ഗോപിനാഥൻ.