Categories: MalayalamSocial Media

ആഗ്രഹങ്ങളുടെ ലിസ്റ്റിൽ മറ്റൊന്ന് കൂടി : ടാറ്റ ഹാരിയറിന്റെ ബ്ലാക്ക് എഡിഷൻ സ്വന്തമാക്കി സ്വാസിക

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സ്വാസിക വിജയ്. സീത എന്ന സീരിയലിലൂടെ നിരവധി ആരാധകരെയാണ് സ്വാസിക സ്വന്തമാക്കിയത്. മലയാളത്തിൽ ഏകദേശം അഞ്ചിലധികം സീരിയലുകളിൽ സ്വാസിക ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു .അതിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് സീത എന്ന കഥാപാത്രം തന്നെയാണ് . മിനിസ്ക്രീനിൽ നിന്നും സിനിമയിലേക്ക് സ്വാസിക കടന്നു കഴിഞ്ഞു. നിരവധി വേഷങ്ങളും താരം ഇതിനോടകം സിനിമയിലും ചെയ്തിട്ടുണ്ട് ,സാധാരണ മിനിസ്ക്രീൻ പരമ്പരകളിൽ തിളങ്ങിനിൽക്കുന്ന താരങ്ങൾ സിനിമയിൽ സജീവമാകാറില്ല ,അതിൽ നിന്ന് വ്യത്യസ്തമായി സ്വാസിക മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സ്വാസികയുടെ യാത്രകൾക്ക് കൂട്ടായി പുതിയ വാഹനം വാങ്ങിയ സന്തോഷവാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്. ടാറ്റ ഹാരിയറിന്റെ എക്സ് ടി  എ പ്ലസ് ഡാർക്ക് എഡിഷൻ ആണ് താരം സ്വന്തമാക്കിയിരിക്കുകയാണ്. ഏകദേശം 19.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. സന്തോഷവാർത്തയുമായി എത്തിയ താരത്തിന് നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

ദൃശ്യ മാധ്യമ രംഗത്ത് സജീവമായി നിൽക്കുന്ന നടിയുടെ വളർച്ചയിൽ അഭിമാനിക്കാം എന്ന് ആരാധകരും പറയുന്നു .അവതാരിക ആയും താരം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട് ,അമൃതാ ചാനലിൽ സംപ്രേഷണം ചെയ്യുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അവതാരികയായി എത്തി സ്വാസിക മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു.
പോസ്റ്റ് വായിക്കാം:ജീവിതത്തിൽ എല്ലാം മറ്റെവിടെയോ ആണ്, ഞങ്ങൾ കാറുകളുമായി അവിടെ എത്തുന്നു.അതിനാൽ ആഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് മറ്റൊന്ന് ഇതാ, ഞാൻ കൊതിച്ച കാർ ഞാൻ കൊണ്ടുവന്നു.
എന്റെ കുടുംബത്തോടൊപ്പം താക്കോൽ കിട്ടിയത് എനിക്ക് സന്തോഷകരമായ നിമിഷമായിരുന്നു. മറ്റൊരു നാഴികക്കല്ല് കൈവരിക്കാൻ എന്നെ സഹായിച്ചതിന് ദൈവത്തിനും എന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ എല്ലാ പിന്തുണക്കാർക്കും ഞാൻ നന്ദി പറയുന്നു.

ICG Malayalam

Recent Posts

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 മുതൽ നെറ്റ്ഫ്ലിക്സിൽ !

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…

2 months ago