Categories: Film NewsMalayalam

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം “ദി ഇന്ത്യ ഹൗസ്”; മോഷൻ വീഡിയോ പുറത്ത്

രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ ‘വി മെഗാ പിക്‌ചേഴ്‌സ്’ പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട് വരുന്നതിന്റെ ഭാഗമായി വി മെഗാ പിക്‌ചേഴ്‌സ് കശ്മീർ ഫയൽഡ്, കാർത്തികേയ 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നൽകിയ അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്നു.

ഇരുവരും സഹകരിച്ചുള്ള ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ പുരത്തിവിട്ടിരിക്കുകയാണ്. “ദി ഇന്ത്യ ഹൗസ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മികച്ച താരനിരയും അണിയറപ്രവർത്തകരും പ്രവർത്തിക്കും. നവാഗതനായ രാം വംസി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥ, അനുപം ഖേർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. രാം ചരൻ, വി മെഗാ പിക്ചേഴ്‌സ്, അഭിഷേക് അഗർവാൾ ആർട്‌സ് എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ്‌ വീഡിയോ റിലീസ് ചെയ്തത്.

ഹൃദയസ്പർശിയായ ഒരു കഥയാകും ചിത്രം സംസാരിക്കുന്നത്. ലണ്ടനിലെ പ്രി ഇൻഡിപെൻഡൻസ് സമയത്ത് കഥ പറയുന്ന ചിത്രത്തിൽ ഇന്ത്യ ഹൗസിൽ നടക്കുന്ന ഒരു പ്രണയ കഥയാണ് സംസാരിക്കുന്നത്.

അഭിഷേക് അഗർവാളിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ബാനർ വമ്പൻ പ്രോജക്ടുകൾ അണിയറയിൽ ഒരുക്കുകയാണ്. ‘വി മെഗാ പിക്ചേഴ്സുമായി’ സഹകരിക്കുമ്പോൾ പ്രേക്ഷകർക്ക് ഏറ്റവും മികച്ച സിനിമാനുഭവം നൽകുക എന്നതാണ് ലക്‌ഷ്യം. വി മെഗാ പിക്‌ചേഴ്‌സിന്റെയും അഭിഷേക് അഗർവാൾ ആർട്‌സിന്റെയും പ്രോജക്ട് സിനിമ മേഖലയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നുറപ്പ്.
പി.ആർ.ഒ- ശബരി

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

5 hours ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago