Categories: Film NewsMalayalam

വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ അടുത്ത ചിത്രം ‘ദ വാക്സിൻ വാർ’ റിലീസ് 2023 ഓഗസ്റ്റ് 15 ന്

പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ അടുത്ത ചിത്രം ‘ദ വാക്സിൻ വാർ’, 11 ഭാഷകളിൽ അഭിഷേക് അഗർവാൾ ആർട്സിലൂടെ 2023 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യും  നിർമ്മാതാവ് വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ അവസാന ചിത്രമായ ദ കശ്മീർ ഫയൽസ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വളരെയധികം പ്രശംസ നേടിയിരുന്നു. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രങ്ങളിൽ ഒന്നായും ചിത്രം മാറിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ അഗ്നിഹോത്രിയുടെ പുതിയ ചിത്രത്തിൻറെ പ്രഖ്യാപന സൂചനകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ആരാധകരുടെ എല്ലാ കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട്, ‘ദി വാക്സിൻ വാർ’ നിർമ്മാതാവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ദി വാക്‌സിൻ വാർ’ എന്ന സിനിമ രാജ്യത്ത് കോവിഡ്-19-നെ കുറിച്ചും വാക്‌സിനേഷൻ ഘട്ടത്തേക്കുറിച്ചും സംസാരിക്കുന്ന ചിത്രം ആകുമെന്ന് ടൈറ്റിലിലൂടെയും പോസ്റ്ററിലൂടെയും വ്യക്തമാണ്. പോസ്റ്ററിൽ കോവിഡ് വാക്സിൻ അടങ്ങിയ ഒരു മൂടുപടം കാണാം, സന്ദേശം ഇങ്ങനെ: “നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ഒരു യുദ്ധമാണ് നിങ്ങൾ നടത്തിയത്. വിജയിക്കുകയും ചെയ്തു. ”

നമ്മുടെ രാജ്യത്തിന്റെ അടിത്തട്ടിൽ നിൽക്കുന്ന പ്രേക്ഷകർക്കും നമ്മുടെ രാജ്യം എന്താണ് നേടിയതെന്ന് ലോകമെമ്പാടും ശ്രദ്ധിക്കുന്നതിനായി സിനിമ നിർമ്മിക്കുമെന്ന് വിവേക് പറയുന്നു , അതിനാൽ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി,ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, അസമീസ് തുടങ്ങി 11 ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

ഐ ആം ബുദ്ധ പ്രൊഡക്ഷൻസിന്റെ നിർമ്മാതാവ് പല്ലവി ജോഷി പങ്കുവെക്കുന്നു: “നമ്മുടെ മികച്ച ബയോ സയന്റിസ്റ്റുകളുടെ വിജയത്തെ ഈ ചിത്രം ആഘോഷിക്കുന്നു. അവരുടെ ത്യാഗത്തിനും അർപ്പണബോധത്തിനും കഠിനാധ്വാനത്തിനുമുള്ള നമ്മുടെ ആദരാഞ്ജലിയാണ് വാക്സിൻ യുദ്ധം.”

ICG Malayalam

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

5 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago