Categories: Film NewsMalayalam

രവി തേജ നായകനാവുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒക്ടോബർ 20നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

രവി തേജ നായകനാവുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒക്ടോബർ 20നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മിച്ച് വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെ പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും കണ്‍സെപ്റ്റ് വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരുക്കനായ രവി തേജയെയാണ് പോസ്റ്ററിൽ കണ്ടത്. അഞ്ചു ഭാഷകളില്‍ നിന്നുള്ള അഞ്ചു സൂപ്പര്‍സ്റ്റാര്‍സിന്റെ ശബ്ദത്തിലാണ് വിഡിയോ പുറത്തു വന്നത്. മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനാണ് ശബ്ദം നൽകിയത്. തെലുങ്കില്‍ വെങ്കടേഷും ഹിന്ദിയില്‍ ജോണ്‍ എബ്രഹാമും കന്നഡയില്‍ ശിവ രാജ്കുമാറും തമിഴില്‍ നിന്ന് കാര്‍ത്തിയുമായിരുന്നു വോയ്സ് ഓവര്‍ നല്‍കിയിരിക്കുന്നത്.കേട്ടുകേള്‍വികളില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ടാണ് ടൈഗറിന്റെ കഥ രചിച്ചിരിക്കുന്നത്.

നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌.

തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

ICG Malayalam

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

7 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago