Friday, April 26, 2024
HomeMalayalamFilm Newsവീണ്ടും കാക്കിയണിഞ്ഞ് ടൊവിനോ; 'അന്വേഷിപ്പിന്‍ കണ്ടെത്തും' പോസ്റ്റര്‍ റിലീസ് ചെയ്തു

വീണ്ടും കാക്കിയണിഞ്ഞ് ടൊവിനോ; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ പോസ്റ്റര്‍ റിലീസ് ചെയ്തു

മലയാളത്തിലെ പ്രിയപ്പെട്ട നടൻ ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തിയ ചിത്രമായിരുന്ന കല്‍ക്കിക്ക് ശേഷംഇപ്പോഴിതാ വീണ്ടും താരം പോലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴിതാ പുറത്തുവന്നിരിക്കുകയാണ്.

പൊലീസ് വേഷത്തില്‍ തിരിഞ്ഞുനില്‍ക്കുന്ന ടൊവിനോയാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററില്‍ തിരിഞ്ഞ് നില്‍ക്കുന്ന രണ്ട് പെണ്‍കുട്ടികളേയും അധികം തെളിഞ്ഞിട്ടില്ലത്ത രീതിയിലാണ് പോസ്റ്ററിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഡാര്‍വിന്‍ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് ,ചിത്രത്തിൽ ടോവിനോയുടെ നായികയായി വന്നിരിക്കുന്നത് ആദ്യ പ്രസാദ് ആണ് .അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതമാണ് തിരക്കഥയ്ക്ക് ആധാരമായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മലയാളത്തിലെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ചെയ്യുന്നത്. എഡിറ്റിങ് നിർവഹിക്കുന്നത് സൈജു ശ്രീധര്‍ ,കലാസംവിധാനം മോഹന്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ബെന്നി കട്ടപ്പന, വസ്ത്രീലങ്കാരം സമീറ സനീഷ്, സിനിമാറ്റോഗ്രാഫി ഗിരീഷ് ഗംഗാധരൻ തുടങ്ങിയവരാണ്. ടോവിനോയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം തല്ലുമാലയാണ്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments